Rajiv Gandhi Assassination Case: പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി ഡിഎംകെ

 കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോൾ സംബന്ധിച്ച് പുതിയ നീക്കം നടത്താൻ സർക്കാർ ചർച്ചകൾ നടത്തി.  

Written by - Zee Malayalam News Desk | Last Updated : Jun 17, 2021, 06:22 PM IST
  • രാജീവ് ഗാന്ധി വധക്കേസിൽ നിർണായക നീക്കവുമായി തമിഴ്നാട് സർക്കാർ
  • പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനാണ് ഡിഎംകെ സർക്കാരിന്റെ നീക്കം
  • എംകെ സ്റ്റാലിൻ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും
Rajiv Gandhi Assassination Case: പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി ഡിഎംകെ

Chennai:  രാജീവ് ഗാന്ധി വധക്കേസിൽ നിർണായക നീക്കവുമായി തമിഴ്നാട് സർക്കാർ.  കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോൾ സംബന്ധിച്ച് പുതിയ നീക്കം നടത്താൻ സർക്കാർ ചർച്ചകൾ നടത്തി. 

പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനാണ് ഡിഎംകെ (DMK) സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം.  ഇത് സംബന്ധിച്ച് അധികാരികൾ നിയമവിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്തു.  കേസിലെ (Rajiv Gandhi Assasination Case) പ്രതികളുടെ മോചനത്തിന് നേരത്തെതന്നെ സർക്കാർ ശുപാർശ ചെയ്തിരുന്നു.  

Also Read: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പക്ഷേ ഗവർണർ ഇതിനെപ്പറ്റി ഇതുവരേയും ഒരു തീരുമാനം എടുത്തിട്ടില്ല ഈ സാഹചര്യത്തിലാണ് ഇങ്ങനൊരു പുതിയ നീക്കവുമായി തമിഴ്നാട് സർക്കാർ മുന്നോട്ട് വരുന്നത്.  ഇപ്പോൾ ഡൽഹിയിലുള്ള തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin) ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടും എന്നാണ് റിപ്പോർട്ട്.  

തമിഴ്നാട്  സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇത് സൂചിപ്പിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരത്തെതന്നെ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.  

Also Read: LPG Cylinder Booking: നിങ്ങൾക്ക് PhonePe വഴിയും ഇനി LPG സിലിണ്ടർ ബുക്ക് ചെയ്യാം 

പ്രതികൾ മൂന്ന് പതിറ്റാണ്ടുകളായി ശിക്ഷ അനുഭവിക്കുകയാണെന്നും അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  1991 മെയ്‌ 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News