കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി DMK; 4000 രൂപയുടെ ധനസഹായം തുടരും

എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകിക്കൊണ്ടിരിക്കുന്ന നാലായിരം രൂപയുടെ ധന സഹായവും ഭക്ഷ്യകിറ്റും തുടർന്നും നൽകും.    

Written by - Zee Hindustan Malayalam Desk | Last Updated : Jun 16, 2021, 04:16 PM IST
  • കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ഡിഎംകെ
  • എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകിക്കൊണ്ടിരിക്കുന്ന ധന സഹായവും ഭക്ഷ്യകിറ്റും തുടർന്നും നൽകും
  • സ്വകാര്യ ആശുപത്രികളിലടക്കം എല്ലാവർക്കും സൗജന്യ കൊവിഡ് ചികിത്സ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്
കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി DMK; 4000 രൂപയുടെ ധനസഹായം തുടരും

ചെന്നൈ:  തമിഴ്നാട്ടിൽ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി ഡിഎംകെ.  അതിന്റെ അടിസ്ഥാനത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകിക്കൊണ്ടിരിക്കുന്ന നാലായിരം രൂപയുടെ ധന സഹായവും ഭക്ഷ്യകിറ്റും തുടർന്നും നൽകും.  

മാത്രമല്ല സ്വകാര്യ ആശുപത്രികളിലടക്കം എല്ലാവർക്കും സൗജന്യ കൊവിഡ് ചികിത്സ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ചികിത്സ നിഷേധിച്ചാൽ ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ (MK Stalin) അറിയിച്ചിട്ടുണ്ട്.  

Also Read: ദുരിതത്തിലും സ്വർണമാല ഊരി നലിയ യുവതിക്ക് ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി MK Stalin 

മാധ്യമ പ്രവർത്തകർക്കും പൊലീസുകാർക്കും കൊവിഡ് ഇൻഷുറൻസിനായി പ്രത്യേക തുകയും നീക്കിവച്ചു.  മഹാമാരിക്കിടയിൽ തൽക്കാല ആശ്വാസത്തിനായി 340 കോടി രൂപയാണ് ഡിഎംകെ സർക്കാർ (MK Stalin) മാറ്റിവച്ചത്.  ഇതിനിടയിൽ രണ്ടര ലക്ഷം കാർഡ് ഉടമകൾക്ക് രണ്ട് ഘട്ടങ്ങളിലായി 4000 രൂപയും നൽകിയിരുന്നു.  

ഈ ധനസഹായമാണ് വരും ദിവസങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (MK Stalin) അറിയിച്ചത്.  ഇതിനൊപ്പം 15 കിലോ അരിയും ഭക്ഷ്യ കിറ്റുകളും നൽകുന്നുണ്ട്.  അതുപോലെ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാവർക്കും കൊവിഡ് സൗജന്യ ചികിത്സ ഏർപ്പെടുത്തിയിട്ടുണ്ട്.  

Also Read: Platform Ticket ഉപയോഗിച്ചും ട്രെയിനിൽ‌ യാത്ര ചെയ്യാൻ‌ കഴിയും, അറിയൂ Indian Railway യുടെ ഈ നിയമം 

ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ വ്യവസായം തുടങ്ങാൻ പലിശ രഹിത വായ്പ നൽകാനായി 84 കോടി രൂപ വകവരുത്തിയിട്ടുണ്ട്.  കൊവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ ഏറ്റെടുക്കും.  കോവിഡിനിടെ ജോലി നഷ്ടമായ സ്ത്രീകൾക്കും ധനസഹായം പ്രഖ്യാപിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News