മന്ത്രിക്കെതിരായ പരാതി പിൻവലിച്ചിട്ടില്ലന്ന് പരാതിക്കാരി; തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് മന്ത്രി ജി.സുധാകരൻ

പരാതി പിൻവലിച്ചെന്ന പൊലീസിന്റെ വാദം അറിയില്ലെന്ന് പരാതിക്കാരി. സമ്മർദം ഉണ്ടായെങ്കിലും പരാതി പിൻവലിച്ചിട്ടില്ല. തന്റെ വ്യാജ ഒപ്പിട്ടാണ് പരാതി പിൻവലിച്ചതെന്നും ആക്ഷേപം

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 12:23 PM IST
  • സ്ത്രീത്വത്തെ അപമാനിക്കുകയും വർ​ഗീയ സംഘർഷത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് ജി സുധാകരനെതിരെ പരാതി നൽകിയത്
  • മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അം​ഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്
  • കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം കഴിച്ചതിന് പിന്നാലെ മന്ത്രി പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു
  • തനിക്കെതിരെ പല പാർട്ടിയിൽപ്പെട്ട ഒരു സം​ഘം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് ജി സുധാകരൻ ആരോപിച്ചു
മന്ത്രിക്കെതിരായ പരാതി പിൻവലിച്ചിട്ടില്ലന്ന് പരാതിക്കാരി; തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കാൻ ശ്രമമെന്ന് മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: മന്ത്രി ജി.സുധാകരന് എതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അം​ഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ് (Police). മന്ത്രി ജി. സുധാകരന് (G Sudhakaran) എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു. പല ഭാ​ഗത്ത് നിന്നും സമ്മർദം ഉണ്ടായെങ്കിലും പരാതി പിൻവലിക്കാൻ ഒരുക്കമല്ല. പിൻവലിച്ചുവെന്ന പൊലീസിന്റെ വാദം ശരിയല്ല. എസ്പിക്ക് പരാതി നൽകുമെന്നും അവർ പ്രതികരിച്ചു.

സംഭവത്തിൽ പരാതിക്കാരിയുടെ ഭർത്താവിനോട് വിശദീകരണം തേടാൻ സിപിഎം (CPM) തീരുമാനിച്ചിരുന്നു. പുറക്കോട് ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. സ്ത്രീത്വത്തെ അപമാനിക്കുകയും വർ​ഗീയ സംഘർഷത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് ജി സുധാകരനെതിരെ പരാതി നൽകിയത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അം​ഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ (SFI) ആലപ്പുഴ മുൻ ജില്ലാ കമ്മിറ്റി അം​ഗവുമാണ് ഇവർ. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം കഴിച്ചതിന് പിന്നാലെ മന്ത്രി പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു.

ALSO READ: സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ

അതേസമയം, പേഴ്സണൽ സ്റ്റാഫ് അം​ഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. പരാതിക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ട്. പേഴ്സണൽ സ്റ്റാഫിനെതിരെ നടപടിയെടുക്കാൻ പറഞ്ഞിട്ടില്ല. ഒരു പൊലീസുകാരനേയും വിളിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ പ്രവർത്തിക്കുന്ന സംഘം ഉപയോ​ഗിക്കുകയാണ്. തനിക്കെതിരെ പല പാർട്ടിയിൽപ്പെട്ട ഒരു സം​ഘം പ്രവ‍ർത്തിക്കുന്നുണ്ടെന്നും ജി സുധാകരൻ ആരോപിച്ചു. സിപിഎമ്മിൽ ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്തി. തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കാൻ ശ്രമം നടന്നു. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെടൽ നടത്തിയിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News