സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് കരസ്ഥമാക്കി സംവിധായകൻ കണ്ണൻ താമരക്കുളം

പട്ടാഭിരാമൻ ,വിധി തുടങ്ങിയ സിനിമകളിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും കണ്ണൻ പൊതുജനമധ്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 01:17 PM IST
  • ഭാരത് സേവക് സമാജ് അവാർഡ് ഇത്തവണ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്
  • സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും കണ്ണൻ പൊതുജനമധ്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്
  • വരാലിന്റെ വിജയ ആഘോഷങ്ങൾക്കിടയിലാണ് ഇരട്ടിമധുരം പോലെ അവാർഡ്
സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് കരസ്ഥമാക്കി സംവിധായകൻ കണ്ണൻ താമരക്കുളം

ഇന്ത്യ ഗവണ്മെന്റ്‌ പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് ഇത്തവണ സംവിധായകൻ കണ്ണൻ താമരക്കുളത്തിന്. ഗോഡ് ഫാദർമാർ ഇല്ലാതെ സ്വന്തം കഠിനാധ്വാനം  കൊണ്ടു ടെലിവിഷൻ സിനിമ മേഖലയിൽ എത്തി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചത് മാത്രമല്ല പ്രതിസന്ധഘട്ടങ്ങളെ സ്വന്തം  മനഃശക്തി കൊണ്ട് നേരിട്ട് മറ്റുള്ളവർക്ക് മാതൃക ആവുകയും ഒപ്പം ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സജീവ ഇടപെടലുകളും കണക്കിലെടുത്താണ് ദേശീയ പുരസ്‌കാരം നൽകി ആദരിച്ചത് എന്ന് ഭാരത് സേവക് സമാജ് ദേശിയ ചെയർമാൻ ഡോ.ബി.എസ് ബാലചന്ദ്രൻ പറഞ്ഞു. 

പട്ടാഭിരാമൻ ,വിധി തുടങ്ങിയ സിനിമകളിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും കണ്ണൻ പൊതുജനമധ്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. തിരുവനന്തപുരം ബി.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് ബി എസ് എസ് ദേശീയ ചെയർമാൻ ഡോക്ടർ ബി.എസ് ബാലചന്ദ്രന്റെ കയ്യിൽ നിന്നും കണ്ണൻ താമരക്കുളം അവാർഡ് സ്വീകരിച്ചു. 

തൻറെ പുതിയ സിനിമയായ വരാലിന്റെ വിജയ ആഘോഷങ്ങൾക്കിടയിലാണ് ഇരട്ടിമധുരം എന്നപോലെ കണ്ണൻ അവാർഡ് വിവരം അറിയുന്നത്. വരാലിന്റെ  ഫിലിം മേക്കിങ് ചലച്ചിത്ര ലോകവും പ്രേക്ഷക സമൂഹവും എടുത്തു പറഞ്ഞു അഭിനന്ദിക്കുന്ന ഈ അവസരത്തിൽ തന്നെ ഇയൊരു അവാർഡ് ലഭിച്ചത് വളരെ ഏറെ സന്തോഷം നൽകിയെന്ന്  കണ്ണൻ പറഞ്ഞു. സോപ്രയത്നം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച് സംവിധായകനാണ് കണ്ണൻ താമരക്കുളം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News