മദ്രസ പഠനത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുട്ടികൾക്ക് വേണ്ടത് പ്രാഥമിക വിദ്യാഭ്യാസമാണെന്ന് ഗവർണർ

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 07:08 PM IST
  • മതനിയമങ്ങൾ എഴുതിയത് മനുഷ്യനാണ്, ഖുർആനിൽ ഉള്ളതല്ലെന്നും ഗവർണർ
  • 14 വയസ്സു വരെ കുട്ടികൾക്ക് പ്രത്യേക ഒരു പഠനത്തിന്റെ ആവശ്യമില്ലെന്നും ഗവർണർ
മദ്രസ പഠനത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മദ്രസ പഠനത്തിനെതിരെ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മദ്രസകളിലെ പഠനമല്ല കുട്ടികൾക്ക് വേണ്ടത്, പൊതുപാഠ്യപദ്ധതിയിലുള്ള അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. കൂടാതെ മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മദ്രസകളിൽ തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും നോക്കണം. ഇത് വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. 

ARIF

മതനിയമങ്ങൾ എഴുതിയത് മനുഷ്യനാണ്, ഖുർആനിൽ ഉള്ളതല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മദ്രസ പഠനം അല്ല 14 വയസ്സുവരെ കുട്ടികൾ നൽകേണ്ടത്. അതുവരെ കുട്ടികൾക്ക് ആവശ്യം പ്രാഥമിക വിദ്യാഭ്യാസമാണ്. 14 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസ ലഭികേണ്ടത് കുട്ടികളുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 14 വയസ്സു വരെ കുട്ടികൾക്ക് പ്രത്യേക ഒരു പഠനത്തിന്റെ ആവശ്യമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ARIFKHAN

ഉദയ്പൂർ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ പ്രതികരണം. ഉദയ്പൂർ സംഭവം ദൗർഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങൾ മുസ്ലീമിന്റേത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News