CM Pinarayi Vijayan: 'ജാ​ഗ്രത വേണം, ആഘോഷങ്ങൾ കരുതലോടെ'; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

നാടിൻറെ ഐക്യവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്താൻ കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 04:08 PM IST
  • നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • ആഘോഷങ്ങൾക്കിടെ കോവിഡിന്റെ പുതിയ വകഭേദത്തിൽ ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
CM Pinarayi Vijayan: 'ജാ​ഗ്രത വേണം, ആഘോഷങ്ങൾ കരുതലോടെ'; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2022ലെ അവസാനത്തെ ദിവസമാണ് ഇന്ന് (ഡിസംബർ 31). നാളെ മുതൽ പുതിയൊരു വർഷം തുടങ്ങുകയാണ്. 2023നെ വലിയ പ്രതീക്ഷകളോടെയാണ് ഏവരും കാണുന്നത്. ഈ അവസരത്തിൽ എല്ലാവർക്കും പുതുവത്സര ആശംസകൾ നേരുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഘോഷങ്ങൾക്കിടെ കോവിഡിന്റെ പുതിയ വകഭേദത്തിൽ ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

''ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താൻ  ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം. 

Also Read: Kerala Lottery Results: കാരുണ്യ പ്ലസ് കെആർ-582 ഫലം; ഒന്നാം സമ്മാനമടിച്ച ഭാ​ഗ്യ നമ്പർ ഇതാ...

 

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ.''

CM Pinarayi Vijayan: ശ്രീനാരായണ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരാൻ ശ്രമിക്കുന്നു; അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണം പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണഗുരുവിൻ്റെ ജീവിതം മുന്നോട്ട് വെച്ച സന്ദേശം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നിടത്തും ജീവിതത്തിൽ പകർത്തുന്നിടത്തും ആണ് ശിവഗിരി തീർത്ഥാടനം അർത്ഥവത്താകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ഗുരുവിൻ്റെ സന്ദേശം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശിവഗിരി തീർത്ഥാടനം എന്തിന് വേണ്ടിയെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം തുടങ്ങിയവയൊക്കെയാണ് സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനം. മഞ്ഞ വസ്ത്രം എന്തിനാണെന്നതിന് ഗുരു തന്നെ പറഞ്ഞു. കാഷായ വസ്ത്രം എന്നത് അറിയാതെയല്ല മഞ്ഞ വസ്ത്രം എന്ന് പറഞ്ഞത്. ശിവഗിരി തീർത്ഥാടനം ഗുരുവിൻ്റെ നിർദേശ പ്രകാരം തന്നെയാണ്. പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠൻമാർ ഇടപെടണം.

ആധുനിക കേരളത്തിൽ ചില സംഭവങ്ങൾ അരങ്ങേറുന്നുവെന്നും ഗുരു അവസാനിപ്പിക്കാൻ ശ്രമിച ദുരാചാരങ്ങൾ വീണ്ടും വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നരബലി. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമ്മാണം വരും. മാധ്യമങ്ങൾ അയഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്. മനുഷ്യരുടെ ജീവിതത്തിലേക്ക് മാധ്യമങ്ങൾ ശ്രദ്ധ തിരിക്കണം. മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News