കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്തമഴയും കാറ്റും; റെഡ് അലര്‍ട്ട് തുടരും

തെന്മല ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാന്‍ സാദ്ധ്യതയുണ്ട്.

Last Updated : Aug 16, 2018, 07:41 PM IST
കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്തമഴയും കാറ്റും; റെഡ് അലര്‍ട്ട് തുടരും

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്തമഴയും കാറ്റും.
 
തെന്മല ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാന്‍ സാദ്ധ്യതയുണ്ട്.

സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലെ ഓണാവധിയില്‍ മാറ്റംവരുത്തി.

സ്‌കൂള്‍ ഓണാവധി നാളെ മുതല്‍ ആരംഭിച്ച് ഈ മാസം 28 വരെ അവധിയായിരിക്കും. 29ന് മാത്രമേ സ്‌കൂളുകള്‍ തുറക്കുകയുള്ളൂ.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Trending News