Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Report: ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയിൽ 107 മില്ലീ മീറ്റർ മഴ ലഭിച്ചു. അതേസമയം ഇന്നലെ രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 09:22 AM IST
  • സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്
  • ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Also Read: Kerala rain alerts: കേരളത്തിൽ ഇനി അഞ്ച് ​ദിവസം മഴ; ഇന്ന് അ‍ഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട്

മഴ മുന്നറിയിപ്പിനെ തുടർന്ന് തീരമേഖലയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.  അറബിക്കടലിലെ ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. 

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് വർധിക്കും ഒപ്പം അപാര നേട്ടവും!

 

ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയിൽ 107 മില്ലീ മീറ്റർ മഴ ലഭിച്ചു. അതേസമയം ഇന്നലെ രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 °c ചൂട് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News