Jesna Missing Case: കേസ് CBI അന്വേഷിക്കും; അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്

കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്.  

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 05:19 PM IST
  • സിബിഐ കേസ് ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
  • കേസ് അന്വേഷിക്കുന്നത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്.
  • ക്രൈംബ്രാഞ്ച് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
Jesna Missing Case: കേസ് CBI അന്വേഷിക്കും; അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. സിബിഐ കേസ് ഏറ്റെടുക്കാമെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്നത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്. ക്രൈംബ്രാഞ്ച് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

ജസ്‌നയുടെ തിരോധാനത്തിന് (Jesna Missing Case) പിന്നിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മാത്രമാൽ മറ്റൊരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനെതുടര്‍ന്നാണ് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് (CBI) ആവശ്യപ്പെട്ടത്. 

Also Read: Jesna Missing: ജെസ്നയുടെ തിരോധാനം അന്വേഷിക്കണം,നാട്ടുകാരൻ ജഡ്ജിയുടെ കാറിൽ കരിഒായിൽ ഒഴിച്ചു

ഇതിന്റെ അടിസ്ഥാനത്തിൽ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരാകുകയും കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധനാണെന്ന് അറിയിക്കുകയും ചെയ്തു. ജസ്‌നയുടെ തിരോധാനത്തിന് (Jesna Missing Case) പിന്നിൽ ഗൗരവകാര്യമായ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള എല്ലാ ഇടപെടലും ഉണ്ടാവണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറുന്നുവെന്ന് ഹൈക്കോടതി (Kerala High Court) ഉത്തരവിറക്കിയത്. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.   

Also Read: Kerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു 

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ (Jesna Maria) കാണാതാകുന്നത്. ജസ്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നും പറഞ്ഞ് പോയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തിയെങ്കിലും ഒരു എത്തും പിടിയും കിട്ടിയില്ല.

പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എന്തിനേറെ ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം വരെ ഡിജിപി പ്രഖ്യാപിച്ചിരുന്നു.

ജസ്നയുമായി (Jesna Missing Case) സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പത്തനംതിട്ട പൊലീസ് മേധാവിയായ കെ ജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നി‍ർണായക വിവരങ്ങൾ കിട്ടിയതായും വാ‍ർത്ത വന്നു. ജസ്ന ജീവനോടെയുണ്ടെന്നും വാ‍ർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബ‍ർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. ‌

ഇതിനിടയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജസ്നയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചിരുന്നു. എന്തായാലും ഇപ്പോള് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിൽ ചുരുളഴിയുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്നു കാണാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News