ജസ്നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ് പോസ്റ്റര്‍

ജസ്നയെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായാണ് കണ്ടെത്തുന്നവര്‍ക്കോ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്കോ ആയി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

Last Updated : Jun 18, 2018, 07:22 PM IST
ജസ്നയെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ച് പൊലീസ് പോസ്റ്റര്‍

പത്തനംതിട്ട: റാന്നി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്ന മരിയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരളാ പൊലീസിന്‍റെ പോസ്റ്റര്‍. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് പൊലീസ് പോസ്റ്റര്‍ പതിപ്പിച്ചത്.

ജസ്നയെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായാണ് കണ്ടെത്തുന്നവര്‍ക്കോ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്കോ ആയി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

ദുരൂഹ സാഹചര്യത്തില്‍ എരുമേലിയില്‍ നിന്ന് മാര്‍ച്ച് 22നാണ് ജസ്ന'യെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കൊളേജിലെ ബികോം വിദ്യാർത്ഥിനിയായ ജസ്ന മരിയ രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്. 

എരുമേലിയില്‍ എത്തുന്നത് വരെ ജസ്നയെ കണ്ടവരുണ്ട്. പിന്നീട് പെൺകുട്ടിയെ ആരുംകണ്ടിട്ടില്ല. മ‍ടങ്ങി എത്താത്തതിനെ തുടർന്ന് ആദ്യം വീട്ടുകാര്‍ എരുമേലി പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന്‍ വെച്ചൂച്ചിറ പൊലീസിലും പരാതി നല്‍കുകയായിരുന്നു.

Trending News