Kerala Weather Today | ഇന്ന് വേനൽ മഴ എവിടൊക്കെ, ചൂട് എത്ര?

കൊല്ലം, പാലക്കാട്, തൃശൂർ, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് ഇന്ന് സാധാരണയിലും കവിഞ്ഞ ചൂട്

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 07:07 AM IST
  • തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ
  • പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് വേനല്‍ മഴക്ക് സാധ്യത
  • മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത
Kerala Weather Today | ഇന്ന് വേനൽ മഴ എവിടൊക്കെ,  ചൂട് എത്ര?

തിരുവനന്തപുരം: ചൂടിന് തെല്ലും ആശ്വാസമില്ലാതെ കേരളത്തിൽ ഇന്നും യർന്ന താപനില മുന്നറിയിപ്പുണ്ട്. 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളില്‍ വേനല്‍ മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് വേനല്‍ മഴക്ക് സാധ്യത, എന്നാൽ ഇതത്ര ശക്തമാകാൻ സാധ്യതയില്ല.

കൊല്ലം, പാലക്കാട്, തൃശൂർ, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് ഇന്ന് സാധാരണയിലും കവിഞ്ഞ ചൂട് അനുഭവപ്പെടുക. കൊല്ലം, പാലക്കാട് ജില്ലകളില്‍   താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താം.

തൃശൂർ, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാം.

നിലവിലുള്ള ചൂടിനേക്കാൾ  2 - 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ആയിരിക്കും കൂടിയ ചൂടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ മൂലം മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News