KK Shailaja Covid | കെ കെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 05:48 AM IST
  • 20 മുതൽ 40 വരെയുള്ളവരിലാണ് കോവിഡ് കേസുകൾ കൂടുതലായി കാണുന്നത്.
  • അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം പാടില്ലെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു.
  • പ്രായമായവരും ഗുരുതര രോഗമുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണം.
KK Shailaja Covid | കെ കെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയ്ക്ക് (K K Shailaja) കോവിഡ് സ്ഥിരീകരിച്ചു. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ല. അതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ് ശൈലജ. 

അതേസമയം സംസ്ഥാനത്ത് ഇന്നലെ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 19 മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2796 പേര്‍ രോഗമുക്തി നേടി. ഇതോടെ 37,736 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 

Also Read: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 5797 പേർക്ക് കോവിഡ്; ടിപിആർ 12ന് മുകളിൽ

20 മുതൽ 40 വരെയുള്ളവരിലാണ് കോവിഡ് കേസുകൾ കൂടുതലായി കാണുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം പാടില്ലെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു. പ്രായമായവരും ഗുരുതര രോഗമുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണം. ഗൃഹ ചികിത്സയ്ക്ക് പരിശീലനം നൽകുന്നുണ്ട്. രോഗ വ്യാപനം ഒഴിവാക്കാൻ ശ്രദ്ധിക്കണം. സംസ്ഥാനത്ത് ഡെൽറ്റ കേസുകളും കൂടുതലാണെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. 

Also Read: കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാ​ഗ്യകരമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

സർക്കാർ നിർദേശങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണെന്നും അതിനോട് സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പാർട്ടി സമ്മേളനങ്ങളിലെ കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട ചോദ്യത്തിന് എവിടെ ആയാലും പ്രോട്ടോകോൾ പാലിക്കണമെന്നായിരുന്നു ആരോഗ്യന്ത്രിയുടെ മറുപടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News