Leopard : പത്തനംതിട്ട കൂടലിൽ വനം വകുപ്പിന്റെ കൂട്ടിൽ പുലി അകപ്പെട്ടു

കഴിഞ്ഞ ഒരു വർഷമായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 07:09 AM IST
  • പുലി ഇറങ്ങുന്നത് പതിവായതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ഭയത്തോടെ കഴിയുകയായിരുന്നു പ്രദേശവാസികൾ.
  • കഴിഞ്ഞ വർഷം നവംബർ മുതൽ പ്രദേശത്ത് പുലി സാന്നിധ്യം കണ്ട് തുടങ്ങിയത്.
Leopard : പത്തനംതിട്ട കൂടലിൽ വനം വകുപ്പിന്റെ കൂട്ടിൽ പുലി അകപ്പെട്ടു

പത്തനംതിട്ട : കൂടൽ പാക്കണ്ടതിൽ ഭാഗത്ത് പൊതുജനത്തെ ഭീതിലാഴ്ത്തിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കൊല്ലം ജില്ലയുടെ അതിർത്തി ഗ്രാമമായ കൂടലിൽ വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചത്. പുലി ഇറങ്ങുന്നത് പതിവായതോടെ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ഭയത്തോടെ കഴിയുകയായിരുന്നു പ്രദേശവാസികൾ.

കഴിഞ്ഞ വർഷം നവംബർ മുതൽ പ്രദേശത്ത് പുലി സാന്നിധ്യം കണ്ട് തുടങ്ങിയത്. കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പത്തനാപുരം ഗ്രാമപഞ്ചായത്തിലെ പൂങ്കുളഞ്ഞി വാഴപ്പറ വാർഡുകളിലുമായി പുലിയുടെ ആക്രമണത്തിൽ നിരവധഇ കന്നുകാലികളും ആടുകളുമാണ് പ്രദേശവാസികൾക്ക് നഷ്ടമായത്.

ALSO READ : Nipah: 9 വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു; നിപ വ്യാപനം ചെറുക്കാനായെന്ന് ആരോ​ഗ്യമന്ത്രി 

കൂടാതെ നെടുമൺകാവിനു സമീപം ടാപ്പിങ് തൊഴിലാളിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. മുറിഞ്ഞകൽ അതിരുങ്കൾ റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് പുലി ഭീഷിണിയായിരുന്നു, പുലിയുടെ സാന്നിധ്യം സിസിടിവി ക്യാമറയിൽ കണ്ടതോടെയാണ് നാട്ടുകാരുടെ ആവശ്യപ്രകാരം കൂട് വെച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News