Kerala Assembly Election 2021 Live : ഇന്ന് സംസ്ഥാനത്ത് സ്ഥാനാർഥി പ്രഖ്യാപന മേള, പ്രതിഷേധം വക വെക്കാതെ സിപിഎം സ്ഥനാർഥികളെ പ്രഖ്യാപിച്ചു
സിപിഎമ്മിനെ കൂടാതെ എൽഡിഎഫിലെ അംഗങ്ങളായ കേരള കോൺഗ്രസ് എം, എൽജെഡിയും ഇന്ന് തന്നെ പ്രഖ്യാപിച്ചിരിക്കും.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. മുന്നണികളുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നും നാളെയുമായി നടക്കും. പതിവ് പോലെ സിപിഎം തന്നെയാണ് അദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ പോകുന്നത്. സിപിഎമ്മിനെ കൂടാതെ എൽഡിഎഫിലെ അംഗങ്ങളായ കേരള കോൺഗ്രസ് എം, എൽജെഡിയും ഇന്ന് തന്നെ പ്രഖ്യാപിച്ചിരിക്കും.
Latest Updates
നിയമസഭ തെരഞ്ഞെടുപ്പിന് കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് നൽകിയതിന് സിപിഎം നേതൃത്വത്തിനെതിരെ പ്രതിക്ഷേധവും സിപിഎം പ്രദേശിക പ്രവർത്തകർ. കെ.പി കുഞ്ഞഹമ്മദ്ക്കുട്ടി സീറ്റ് നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തുമെന്ന് പ്രവർത്തകരുടെ മുദ്രവാക്യം
എൽജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എം.വി ശ്രേയാംസ് കുമാർ കൽപ്പറ്റയിൽ മത്സരിക്കും, കൂത്തുപറമ്പിൽ മുൻ മന്ത്രി കെ.പി മോഹനനും വടകരയിൽ മനയത്ത് ചിന്ദ്രനും എൽഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കും
പി സി ചാക്കോ കോൺഗ്രസ് വിട്ടു
കോൺഗ്രസിൽ സ്ഥാനർഥി പ്രഖ്യാപനം നളെയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ
സിപിഎം സ്ഥാനാർഥികൾ
കാസറകോട്
ഉദുമ-സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുര്‍-എം രാജഗോപാല്‍
കണ്ണൂർ
പയ്യന്നൂര്‍-പി.ഐ മധുസൂദനന്‍
കല്ല്യാശ്ശേരി-എം വിജിന്‍
തളിപ്പറമ്പ-എം.വി ഗോവിന്ദന്‍
അഴീക്കോട്-കെ.വി സുമേഷ്
ധര്‍മടം-പിണറായി വിജയന്‍
തലശ്ശേരി-എ.എന്‍ ഷംസീര്‍
മട്ടന്നൂര്‍-കെ.കെ ശൈലജ
പേരാവൂര്‍-സക്കീര്‍ ഹുസൈന്‍
വയനാട്
മാനന്തവാടി-കേളു
സുല്‍ത്താന്‍ ബത്തേരി-എം.എസ്.വിശ്വനാഥ്
കോഴിക്കോട്
കൊയിലാണ്ടി-കാനത്തില്‍ ജമീല
പേരാമ്പ്ര-ടി.പി രാമകൃഷ്ണന്‍
ബാലുശ്ശേരി-സച്ചിന്‍ദേവ്
കോഴിക്കോട് നോര്‍ത്ത്-തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പുര്‍-പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി-ലിന്റോ ജോസഫ്
കൊടുവള്ളി- കാരാട്ട് റസാഖ്
കുന്നമംഗലം-പി.ടി.എ റഹീം
മലപ്പുറം
പൊന്നാനി-പി. നന്ദകുമാര്‍
തിരൂര്‍-ഗഫൂര്‍ പി.ല്ലിലീസ്
താനൂര്‍- വി.അബ്ദുറഹിമാന്‍
തവനൂര്‍-കെ.ടി.ജലീല്‍
മലപ്പുറം-പാലോളി അബ്ദുറഹിമാന്‍
പെരിന്തല്‍മണ്ണ- കെ പി മുസ്തഫ
നിലമ്പൂര്‍-പി.വി.അന്‍വര്‍
മങ്കട-അഡ്.റഷീദ് അലി
വേങ്ങര-ജിജി.പി.
വണ്ടൂര്‍-പി.മിഥുന
പാലക്കാട്
തൃത്താല- എം.ബി രാജേഷ്
ഷൊര്‍ണൂര്‍-സി.കെ രാജേന്ദ്രന്‍
ഒറ്റപ്പാലം- പി ഉണ്ണി
കോങ്ങാട്-പി.പി സുമോദ്
മലമ്പുഴ-എ പ്രഭാകരന്‍
പാലക്കാട്- തീരുമാനമായില്ല
തരൂര്‍- പി.കെ ജമീല
നെന്മാറ-കെ ബാബു
ആലത്തൂര്‍-കെ.ഡി പ്രസേനന്‍
തൃശൂർ
ഇരിങ്ങാലക്കുട- ആര്‍. ബിന്ദു,
മണലൂര്‍- മുരളി പെരുനെല്ലി
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
ഗുരുവായൂര്‍- ബേബി ജോണ്‍
പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍
ചാലക്കുടി-യു.പി.ജോസഫ്
എറണാകുളം
തൃക്കാക്കര- ജെ ജേക്കബ്
കൊച്ചി- കെജെ മാക്‌സി
തൃപ്പൂണിത്തുറ-എം സ്വരാജ്
വൈപ്പിന്‍-കെഎന്‍ ഉണ്ണികൃഷ്ണന്‍
കോതമംഗലം -ആന്റണി ജോണ്‍
എറണാകുളം-ഷാജി ജോര്‍ജ്
കുന്നത്തുനാട്-പിവി ശ്രീനിജന്‍
ഇടുക്കി
ഉടുമ്പന്‍ ചോല- എം.എം മണി
ദേവികുളം - എ രാജ
കോട്ടയം
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- അനില്‍കുമാര്‍
ഏറ്റുമാനൂര്‍- വി എന്‍ വാസവന്‍
ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
മാവേലിക്കര- എം.എസ് അരുണ്‍കുമാര്‍
കായംകുളം- യു പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
ആലപ്പുഴ- ടി.പി ചിത്തരഞ്ജന്‍
അരൂര്‍- ദലീമ ജോജോ
പത്തനംതിട്ട
കോന്നി- ജനീഷ്‌കുമാര്‍
ആറന്‍മുള - വീണ ജോര്‍ജ്
കൊല്ലം
കൊല്ലം- എം മുകേഷ്
കുണ്ടറ - മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര- കെ.എന്‍ ബാലഗോപാല്‍
ചവറ- സുജിത്ത വിജയന്‍
ഇരവിപുരം- എന്‍ നൗഷാദ്
തിരുവനന്തപുരം
നെയ്യാറ്റിന്‍കര- അന്‍സലന്‍
കാട്ടാക്കട- ഐ.ബി സതീഷ്
പാറശ്ശാല-സി.കെ ഹരീന്ദ്രന്‍
അരുവിക്കര- സ്റ്റീഫന്‍
നേമം- വി. ശിവന്‍കുട്ടി
വട്ടിയൂര്‍ക്കാവ്- പ്രശാന്ത്
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്‍
വാമനപുരം- ഡി.കെ മുരളി
ആറ്റിങ്ങല്‍- ജെ.എസ് അംബിക
വര്‍ക്കല- വി ജോയ്
സിപിഎം സ്ഥാനാാർഥികളെ പ്രഖ്യാപിച്ചു.
സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യപിക്കാൻ എ വിജയരാഘവൻ എത്തി
സിപിഎം സ്ഥാനാർഥി പട്ടിക ഉടൻ. സിപിഎം ആക്ടിങ് സെക്രട്ടറി അൽപസമയത്തിനകം സ്ഥാനർഥികളെ പ്രഖ്യാപിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റ് നാല് പേരും സ്ഥാനാർഥികളാകും
കേരളത്തിലെ വികസനവും ക്ഷേമവും തകർക്കാൻ യുഡിഎഫും ബിജെപിയുടെ ഒരു തട്ടിൽ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിലെ എൽഡിഎഫ് കൺവെൻഷനിൽ അഭിസംബോധന ചെയ്യവയൊണ് പിണറായി വിജയൻ പറഞ്ഞത്.