Tanur Boat Accident LIVE Updates : തൂവൽതീരം ദുരന്തതീരമായി; മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരിൽ

Mon, 08 May 2023-1:36 pm,

Malappuram Boat Accident Death Toll : പരപ്പനങ്ങാടി ഓട്ടുമ്പ്രം തൂവൽ തീരത്ത് വെച്ചാണ് അപകടം സംഭവിക്കുന്നത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു

Tanur Boat Accident Live Updates: മലപ്പുറം താനൂർ പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ ബോട്ട് അപകടം. സന്ധ്യയ്ക്ക് ശേഷം നടത്തിയ ബോട്ട് സർവീസിൽ 30-40 പേർ ബോട്ടിലുണ്ടായിരുന്നുയെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 22 പേരുടെ മരണം സ്ഥിരീകരിച്ചു. പരപ്പനങ്ങാടി ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് ബോട്ട് അപകടത്തിൽ പെട്ടത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലപ്പുറത്തുണ്ടായ ബോട്ട് ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ തത്സമയ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു

Latest Updates

  • താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം; 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ചികിത്സാ ചെലവ് സർക്കാർ വഹിക്കും

  • മുഖ്യമന്ത്രി തിരൂരങ്ങാടി ആശുപത്രിയിൽ നിന്നും സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പം

  • താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ടൂറിസം മന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ.

  • തിരൂരങ്ങാടി താലൂക്ക്  ആശുപത്രിയിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിതിഗതികൾ വിലയിരുത്തുന്നു.

  • മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും താനൂരിൽ എത്തിയിട്ടുണ്ട്.

  • എല്ലാ ആശുപത്രികളിലും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വൈകാതെ വിട്ടു നൽകും

  • ബോട്ടിന് ലൈൻസില്ലാത്തത് അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കും

  • സങ്കടക്കടലായി സൈതലവിയുടെ വീട്. ദുരന്തം കവർന്നത് ഒരു കുടുംബത്തിലെ 11 പേരെ. ഇതിൽ 10 മാസം പ്രായമായ കുട്ടിയും.

  • തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു

  • ടൂറിസം കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  • താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രക്ഷാപ്രവർത്തനത്തിന് ആണെന്നും മന്ത്രി പറഞ്ഞു.

  • ജീവനക്കാർ ഉൾപ്പെടെ 22 പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ മാത്രമായിരുന്നു അനുമതി. അനുവദനീയമായതിലും കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകടകാരണം.

  • താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടിന് രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. മാരിടൈം ബോർഡ് ബോട്ടിന്റെ സർവ്വേ നടത്തിയെങ്കിലും രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചില്ല.

  • ധനസഹായം സർക്കാർ ഇന്ന് പ്രഖ്യാപിക്കും

    മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ആൻ്റണി രാജു

  • താനൂരിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മുങ്ങൽ വിദഗ്ധരും സംഘത്തിൽ. എൻഡിആർഎഫ് ഫയർഫോഴ്സ് സംഘങ്ങൾ സംയുക്തമായി തിരച്ചിൽ നടത്തുന്നു

  • മുഖ്യമന്ത്രി അൽപസമയത്തിനുള്ളിൽ പുറപ്പെടും

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മുഖ്യമന്ത്രി അൽപസമയത്തിനുള്ളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. പ്രതിപക്ഷ നേതാവും താനൂർ ബോട്ടപകടം നടന്ന സ്ഥലം സന്ദർശിക്കും

     

  • ബോട്ടുടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ 

    മത്സ്യ ബന്ധനത്തിനായി ഉപയോഗിച്ചിരുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നതെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഇല്ലായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു

  • താനൂരിലെ അപകടത്തിൽ ഗുരുതര ആരോപണവുമായി നാട്ടുകാർ.  മരിച്ചവരുടെ പോസ്റ്റുമോർട്ടം ആരംഭിച്ചു 

  • Tanur Boat Accident: താനൂർ ബോട്ട് അപകടത്തിൽ ദുരന്തത്തിനിരയായത് 15 ലേറെ കുട്ടികളെന്ന് റിപ്പോർട്ട്. ചികിത്സയിലുള്ളത് 10 പേര്‍

  • താനൂരിൽ ബോട്ട് മുങ്ങിയ സ്ഥലത്ത് എൻഡിആർഎഫും ഫയർഫോഴ്‌സും തിരച്ചിൽ പുനരാരംഭിച്ചു

  • യാത്ര മാനദണ്ഡങ്ങൾ ലംഘിച്ച്; ബോട്ടു‌ടമക്കെതിരെ നരഹത്യക്ക് കേസ്

  • Tanur Boat Accident: സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു

     

  • അപകടത്തിൽപ്പെട്ട ബോട്ട് പൂർണമായും കരക്കുകയറ്റി. ജെസിബിയുടെ സഹായത്തോടെ മാറുകരയിലാണ് ബോട്ട് എത്തിച്ചത്. രാത്രിയിൽ അവസാനിപ്പിച്ച തിരച്ചിൽ രാവിലെ തുടങ്ങിയിട്ടുണ്ട്

  • Malappuram Boat Accident: അപകടത്തിൽ 22 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതിൽ ഒരു കുടുംബത്തിലെ 14 പേർ ഉൾപ്പെടുന്നതായാണ് സൂചന.

  • ബോട്ട് പ്രവർത്തിച്ചത് ലൈസൻസില്ലാതെ എന്ന് സൂചന

  • മരണ സംഖ്യ 21 ആയി

  • മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി 2 ലക്ഷം രൂപ നൽകും

  • താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള  ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

  • മരണ സംഖ്യ 16 ആയി

  • ബോട്ടിനുള്ളിൽ നിരവധി മൃതദേഹങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്

  • ഒരു കുടുംബത്തിലെ പത്തോളം പേർ മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

  • ദുരന്തം നടന്ന പ്രദേശത്ത് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കും

  • അപകടത്തിൽ പെട്ട് ബോട്ട് കരയിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ബോട്ട് വലിച്ച് കയറ്റി, അത് വെട്ടി പൊളിച്ചതിന് ശേഷമേ കൂടുതൽ പേർ ആ ബോട്ടിന്റെ ഉള്ളിൽ ഉണ്ടോ എന്നറിയാൻ സാധിക്കുക

  • വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ  ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. 

  • മരണ സംഖ്യ 15 ആയി ഉയർന്നുയെന്ന് മന്ത്രിി വി അബ്ദുറഹ്മാൻ അറിയിച്ചു

  • മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്,  വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്

  • നാസർ എന്നയാളുടെ ബോട്ടാണ് അപകടത്തിൽ പെട്ടത്. തല കീഴായി ബോട്ട് മറിയുകയായിരുന്നു. ബോട്ട് ആദ്യം ഇടത്തേക്ക് ചരിയുകയായിരുന്നു

  • രണ്ട് തട്ടുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. പരമാവധി 30 പേർക്കാണ് ബോട്ടിൽ കയറാൻ സാധിക്കുന്നത്. എന്നാൽ 40തിൽ അധികം പേർ ബോട്ടിലുണ്ടായിരുന്നുയെന്നാണ് പ്രദേശവാസികൾ അറിയിക്കുന്നത്

  • താനൂർ ബോട്ട് അപകടത്തിലെ മരണ സംഖ്യ 12 ആയി

  • രക്ഷപ്രവർത്തനം തുടരുകയാണ്. വെള്ളിച്ചക്കുറവുള്ളതിനാൽ രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു

  • മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത

  • 11 പേരുടെ മരണം സ്ഥിരീകരിച്ചു

  • പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിലാണ് വിനോദയാത്ര ബോട്ട് മുങ്ങിയത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link