2024 Hit Dialogues: 2024ലേ 'നിനക്ക് പോകാൻ അനുവാദല്ല്യാ', ഹി..ഹി..'ജസ്റ്റ് കിഡ്ഡിങ്'! 'ഒറ്റയ്ക്ക് വഴിവെട്ടി' വന്ന ചില ഡയലോഗുകൾ നോക്കിയാലോ...

2024 ഹിറ്റ് സിനിമകളുടെ മാത്രമല്ല, ഹിറ്റ് ഡയലോഗുകളുടെയും കാലമായിരുന്നു.

സമയം സന്ദർഭവും ഏതുമാകട്ടെ, ഈ ഡയലോഗുകൾ പറയാത്ത ഒരു ദിവസം പോലുമുണ്ടാകില്ല. സോഷ്യൽ മീഡിയ ഏറ്റെടുത്ത അത്തരം ചില ഡയലോഗുകൾ പരിചയപ്പെട്ടാലോ....

1 /7

എടാ മോനേ..... 2024ൽ ആവേശം ഉണ്ടാക്കിയ ഓളമൊട്ടും ചെറുതല്ല. രംഗണ്ണനെയും പിള്ളേരെയും സ്വീകരിച്ച മലയാളികള്‍ രംഗണ്ണന്റെ ഡയലോഗുകളും അങ്ങ് തൂക്കി. എടാ മോനേ എന്ന് ഒരിക്കലെങ്കിലും പറയാത്ത ഒരാള്‍ പോലും ഇന്ന് നമുക്കിടയിലുണ്ടാകില്ല.   

2 /7

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ...  ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനെ എന്ന ഡയലോഗാണ് പട്ടികയിൽ അടുത്തത്. അമ്പാന്റെ ശ്രദ്ധിക്കുന്നുണ്ട് അണ്ണാ എന്ന മറുപടിയും സൂപ്പര്‍ ഹിറ്റ് തന്നെ.   

3 /7

കുട്ടേട്ടാ.... കുട്ടേട്ടനെയും പിള്ളരേയും അങ്ങനങ്ങ് മറക്കാൻ പറ്റുമോ? ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സിലെ ഒരുപാട് ഡയലോഗുകൾ സോഷ്യൽ മീഡിയ തൂക്കിയിരുന്നു. ലൂസടിക്കടാ, സുഭാഷ് പോയി...സുഭാഷ് പോയി എന്ന അഭിലാഷിന്റെ ഡയലോഗും കുട്ടേട്ടാ..എന്ന വിളിയും മലയാളികൾ ആഘോഷമാക്കി.  

4 /7

ഒറ്റക്ക് വഴിവെട്ടി വന്നവനാടാ.... ഒറ്റക്ക് വഴിവെട്ടി വന്നവനാടാ എന്ന നിവിൻ പോളിയുടെ മാസ്റ്റർപീസ് ഡയലോഗ് പറയാത്തവരും നമുക്കിടയിലില്ല അല്ലേ? അതുമാത്രമല്ല, ഒരു പാട്ട് ട്രോളായി മാറിയിട്ടുണ്ടെങ്കില്‍ അതും വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേത് തന്നെയാണ്. ന്യാപകം മോതുതേ എന്ന പാട്ടിനെ അങ്ങ് മറക്കാനൊക്കുവോ?

5 /7

It's not a കൊണച്ച പ്ലാൻ.... ലേറ്റായി വന്താലും ലേറ്റസ്റ്റായി മാറിയ മറ്റൊരു ഡയലോഗാണ് സൂക്ഷ്മദർശിനിയിലേത്. തന്റെ ബ്രില്ല്യന്റായ പ്ലാനിനെ കളിയാക്കുന്ന മാനുവലിനോട് കയർക്കുകയാണ് സിദ്ധാർത്ഥ് ഭരതന്റെ ഡോ. ജോൺ, 'It's not a കൊണച്ച പ്ലാൻ'.  

6 /7

ജസ്റ്റ് കിഡ്ഡിങ്.... ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ പ്രേമലുവിലെ ആദിയാണ് അടുത്ത താരം. എന്തെങ്കിലും പൊട്ട തമാശയുടെ കൂടെ ജെ കെ എന്ന് പറഞ്ഞും മലയാളി ശീലിച്ചു.  'ജസ്റ്റ് കിഡ്ഡിങ്' അല്ലേ!

7 /7

നിനക്ക് പോകാന്‍ അനുവാദല്ല്യാ... ഭ്രമയുഗത്തില്‍ മമ്മൂട്ടി പറഞ്ഞ് വെച്ച ഡയലോഗ് പിന്നീട് സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു. നിനക്ക് പോകാന്‍ അനുവാദല്ല്യാ എന്ന് 2024നോട് പറയാൻ പറ്റുമോ!

You May Like

Sponsored by Taboola