Puthuppally By election 2023 Live Updates: ഉമ്മൻ ചാണ്ടിക്ക് പകരം ആര്? പുതുപ്പള്ളിയിൽ വിധിയെഴുതുന്നു; പോളിംഗ് 70 ശതമാനം കടന്നു

Tue, 05 Sep 2023-9:12 pm,

Puthuppally By election 2023: പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും ഉമ്മൻ‌ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.

Puthuppally By election 2023 Live Updates:  പുതുപ്പള്ളിയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഉയർന്നിരുന്നു. ഉമ്മൻ‌ ചാണ്ടിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർത്ഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.  ഇത് ചാണ്ടി ഉമ്മന്റെ നിയമസഭയിലേക്കുള്ള ആദ്യ മത്സരമാണ്.  മുഖ്യ എതിരാളി ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു.  ജെയ്ക് സി.തോമസ് 2 തവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ച ശേഷം ഇപ്പോഴിതാ മകനോട് മത്സരിക്കുകയാണ്.  എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലാണ്.  ആംആദ്മി പാർട്ടിയുടേതുൾപ്പെടെ 7 പേരുടെ വിധിയാണ് ഇന്ന് പുതുപ്പള്ളിയിൽ കുറിക്കുന്നത്.  രാവിലെ 7 മുതൽ വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.   മണ്ഡലത്തിൽ മൊത്തം 1,76,417 വോട്ടർമാരാണ് ഉള്ളത്. ഇതിൽ സ്ത്രീ വോട്ടർമാരാണ് കൂടുതലും.

Latest Updates

  • പുതുപ്പള്ളിയിൽ ആകെ പോൾ ചെയ്തത് 72.91 ശതമാനം. 1,76,412 വോട്ടർമാരിൽ 1,28,624 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,084 പേരും 90,277 സ്ത്രീകളിൽ 64,538 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി

  • ചിലയിടങ്ങളിൽ വോട്ടിംഗ് സാവധാനമായതിൽ സംശയമുണ്ടെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. 

  • മണർകാട് 88 നമ്പർ ബൂത്തിൽ വോട്ടർമാരുടെ പ്രതിഷേധം. മണിക്കൂറുകൾ കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനായില്ലെന്നാണ് പരാതി.

  • 6 മണി വരെ  71.68% പോളിങ് രേഖപ്പെടുത്തി. 

    പോൾ ചെയ്ത വോട്ട് : 126467
    പുരുഷന്മാർ: 63005
    സ്ത്രീകൾ: 63460
    ട്രാൻസ്ജെൻഡർ: 2

  • മണർകാട് പോളിംഗ് വൈകുന്നതായി പരാതി. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറാണെന്ന് വോട്ടർമാർ. 

  •  4.00 മണി വരെ പുതുപ്പള്ളിയിൽ 66.54% പോളിങ് രേഖപ്പെടുത്തി. 

                                                                                                                                                        
     

  • പോളിങ് 60.97% പിന്നിട്ടു.

    പോൾ ചെയ്ത വോട്ട് : 107568
    പുരുഷന്മാർ: 53776
    സ്ത്രീകൾ: 53790
    ട്രാൻസ്ജെൻഡർ: 2

  • പുതുപ്പള്ളിയിൽ 3 മണി വരെ 57.96% പോളിങ് രേഖപ്പെടുത്തി. 

  • വോട്ടിങ് ശതമാനം ഉയരുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. 

  • 2 മണി വരെ 47995 പുരുഷന്മാരും 47517 സ്ത്രീകളും 2 ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി. 

  • 95514 വോട്ടുകളാണ് 2 മണി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. 

  • 2.00 മണി വരെ 54.14% പോളിങ് രേഖപ്പെടുത്തി.                                                                                                                                                         

  •  പുതുപ്പള്ളിയിൽ പോളിങ് പുരോഗമിക്കുന്നു. 1.00 മണി വരെ 47.12% പോളിങ് രേഖപ്പെടുത്തി.

  • Puthuppally By election 2023:  ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാൽപ്പത് കടന്നു

    പുതുപ്പള്ളിയിൽ വോട്ടിംഗ് പുരോഗമിക്കുന്നു.  ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് ശതമാനം നാൽപ്പത് ശതമാനം കടന്നു. ഇപ്പോഴത്തെ കണക്ക് അനുസരിച്ചു 44. 03 ശതമാനമാണ് പോളിംഗ്.  പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. മികച്ച പോളിംഗ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ

  • Puthuppally By election 2023:  സൈബർ ആക്രമണം; ജെയ്കിന്‍റെ ഭാര്യയുടെ പരാതിയിൽ കേസ്

    സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ ജെയ്ക് സി തോമസിന്‍റെ ഭാര്യ ഗീതുവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്.

  • Puthuppally By election 2023:  പുതുപ്പള്ളിയിൽ മികച്ച പോളിംഗ് തുടരുന്നു; 12 മണിവരെ രേഖപ്പെടുത്തിയത്  39.79 ശതമാനം

    പുതുപ്പള്ളിയില്‍ മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് അഞ്ച് മണിക്കൂർ പിന്നിടുമ്പോള്‍  39.79 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

  • Puthuppally By election 2023:  പുതുപ്പള്ളിയിൽ മികച്ച പോളിംഗ് തുടരുന്നു

    പുതുപ്പള്ളിയില്‍ മികച്ച പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂർ പിന്നിടുമ്പോള്‍ 32.37 ശതമാനം വോട്ടിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്

  • Puthuppally By election 2023:  182 ബൂത്തുകളിലായി വോട്ടിംഗ് പുരോഗമിക്കുന്നു

    എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷം വോട്ടർമാരാണ് ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക . യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഉൾപ്പെടെ ഏഴു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

  • Puthuppally By election 2023:  ആദ്യ മൂന്നുമണിക്കൂറിലെ പോളിംഗ്  20.34 ശതമാനം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മൊത്തം ശതമാനം: 20.34%

    പോൾ ചെയ്ത വോട്ട് : 35889

    പുരുഷന്മാർ: 19157

    സ്ത്രീകൾ: 16732

    ട്രാൻസ്ജെൻഡർ: 0

  • Puthuppally By election 2023:  മന്ത്രി വി എന്‍ വാസവന്‍ വോട്ട് രേഖപ്പെടുത്തി

    മന്ത്രി വി എന്‍ വാസന്‍ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. എല്‍ഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് മന്ത്രി പ്രതികരിച്ചു.

  • Puthuppally By election 2023:  ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തി
    യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വോട്ട് രേഖപ്പെടുത്തി.

  • Puthuppally By election 2023:   9 മണിവരെയുള്ള പോളിംഗ് നിലവാരം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    മൊത്തം ശതമാനം: 15.36%

    പോൾ ചെയ്ത വോട്ട് : 27099

    പുരുഷന്മാർ: 14667

    സ്ത്രീകൾ: 12432

    ട്രാൻസ്ജെൻഡർ: 0

  • Puthuppally By election 2023:  എൻഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് വോട്ട് രേഖപ്പെടുത്തി

    പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. ഒരു മണിക്കൂർ ക്യൂവിൽ നിന്നാണ് വോട്ട് ചെയ്തത്.

  • Puthuppally By election 2023: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇത്തവണയും ഉമ്മൻ ചാണ്ടിയുടെ പേര്

    പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇത്തവണയും ഉമ്മൻ ചാണ്ടിയുടെ പേര്. ജോർജിയൻ പബ്ലിക് സ്കൂളിൽ 126–ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ 647–ാം ക്രമ നമ്പറായിട്ടാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുള്ളത്. ഉമ്മൻ ചാണ്ടിയുടെ പേര് പേന കൊണ്ട് വെട്ടിയിട്ടുണ്ട്.

  • Puthuppally By election 2023: വിജയ പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി

    വിജയ പ്രതീക്ഷയെന്ന് എന്‍ഡിഎ സ്ഥാനാർത്ഥി ലിജിന്‍ ലാല്‍.  വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് എന്‍ഡിഎ എന്നും ലിജിന്‍ ലാല്‍ പറഞ്ഞു.

  • Puthuppally By election 2023: വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യുഡിഎഫ്

    വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യുഡിഎഫ് എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.  ഈ വോട്ടെടുപ്പിലൂടെ പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കുമെന്നും ജെയ്ക് സി തോമസ്

  • Puthuppally By election 2023: 10 പോളിംഗ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്‌

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പുതുപ്പള്ളിയിൽ 10 പോളിംഗ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്‌.  അതായത് ഈ ബൂത്തുകളിലെ പോളിങ്ങിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കാണ്.

     

  • Puthuppally By election 2023: കളക്ടർ വി വിഗ്നേശ്വരി ബൂത്തുകൾ സന്ദർശിച്ചു

    കളക്ടർ വി വിഗ്നേശ്വരി ബൂത്തുകൾ സന്ദർശിക്കുന്നു. ജനാധിപത്യത്തോടുള്ള വിശ്വാസമാണ് നീണ്ട നിരയിൽ പ്രകടമാകുന്നതെന്നും പോളിംഗ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു.

  • Puthuppally By election 2023: ജെയ്ക്ക് സി തോമസ് 7: 30 ന് വോട്ട് രേഖപ്പെടുത്തും

    COMMERCIAL BREAK
    SCROLL TO CONTINUE READING

    എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് 7:30 ന് മണർകാട് ഗവ. എല്‍പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തും. ശേഷം വിവിധ ബൂത്തുകൾ സന്ദർശിക്കും.

     

  • Puthuppally By election 2023: പുതുപ്പള്ളിയിൽ വോട്ടിംഗ് ആരംഭിച്ചു

    പുതുപ്പള്ളിയിൽ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് റിപ്പോർട്ട് ചെയ്യുന്നത്.

  • Puthuppally By election 2023: പുതുപ്പള്ളിയടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പുതുപ്പള്ളിയടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിലെ പുതുപ്പള്ളിക്ക് പുറമെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

     

  • Puthuppally By election 2023: പുതുപ്പള്ളി നിയമസഭ മണ്ഡലം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ മൊത്തം ബൂത്തുകളുടെ എണ്ണം 182 മൊത്തം വോട്ടർമാർ-1,76,417 ഇതിൽ പുരുഷന്മാർ-86,132 സ്ത്രീകൾ-90281 ട്രാൻസ്‌ജെൻഡറുകൾ- 4

     

  • Puthuppally By election 2023: ചാണ്ടി ഉമ്മൻ ഏഴുമണിയോടെ വാകത്താനം മണ്ഡലത്തിലെ പോളിംഗ് ബൂത്തുകൾ സന്ദർശിക്കും

    ഏഴു മണിയോടുകൂടി വാകത്താനം മണ്ഡലത്തിലെ പോളിംഗ് ബൂത്തുകൾ സന്ദർശിക്കും. തുടർന്ന് പുതുപ്പള്ളി മണ്ഡലത്തിലെ പോളിംങ് ബൂത്തുകലും സന്ദർശിക്കും.   ശേഷം 9 മണിക്ക് വീട്ടിലെത്തി സഹോദരിമാർക്കും മാതാവിനുമൊപ്പം വോട്ട് ചെയ്യുന്നതിന് വേണ്ടി ജോർജിയൻ പബ്ലിക് സ്കൂളിലേക്ക് പുറപ്പെടും.

  • Puthuppally By election 2023: ചാണ്ടി ഉമ്മൻ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി തെളിയിച്ചു

    യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ പുതുപ്പള്ളി പള്ളിയിൽ പിതാവായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ രാവിലെ ആറുമണിയോടെ എത്തി മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ചു

  • Puthuppally By election 2023: വോട്ടെടുപ്പിനായി പോളിങ് ബൂത്തുകളിൽ എല്ലാ തയ്യാറെടുപ്പുകളും സജ്‌ജമായിട്ടുണ്ട്.

    വോട്ടെടുപ്പിനായി പോളിങ് ബൂത്തുകളിൽ എല്ലാ തയ്യാറെടുപ്പുകളും സജ്‌ജമായിട്ടുണ്ട്.  ആറു മണിയോടെ മോക് പോൾ ആരംഭിച്ചു.  കുറഞ്ഞത് 50 വോട്ടുകളാണ് മോക് പോളിൽ രേഖപ്പെടുത്തുക. യഥാർഥ പോളിംഗ് ആരംഭിക്കുന്നതിനു മുമ്പാണ് മോക് പോൾ നടത്തുനന്ത. മോക് പോളിംഗ് കഴിഞ്ഞാൽ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും വി.വി. പാറ്റിലെ സ്‌ളിപ്പുകളുടെ എണ്ണവും തുല്യമാണെന്ന് ഉറപ്പാക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link