Local Body Election: അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള  (Local Body Election) അന്തിമ  വോട്ടര്‍പട്ടിക 

Last Updated : Aug 6, 2020, 02:41 PM IST
  • തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന്
  • രണ്ടാംഘട്ട പുതുക്കല്‍ ഓഗസ്റ്റ് 12ന് ആരംഭിക്കും
  • പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ 12 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം
  • തിരുത്തലുകള്‍ വരുത്താനും സ്ഥാനമാറ്റം വരുത്താനും ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്
Local Body Election: അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള  (Local Body Election) അന്തിമ  വോട്ടര്‍പട്ടിക 

(Voters list) സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും.

 അതിനുമുന്നോടിയായി  രണ്ടാംഘട്ട പുതുക്കല്‍ ഓഗസ്റ്റ് 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (Election Commission)  അറിയിച്ചു.

941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് കോര്‍പ്പറേഷനുകളിലെയും ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയാണ് വീണ്ടും പുതുക്കുന്നത്.

17ന്  പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാനപട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ചാണ്   12ന് കരടായി പ്രസിദ്ധീകരിക്കുന്നത്. 

കരട് പട്ടികയില്‍ 1,25,40,302 പുരുഷന്മാരാണുള്ളത്. 1,36,84,019 സ്ത്രീകളും 180 ട്രാന്‍സ്ജന്‍ഡര്‍മാരുമുണ്ട്. ആകെ 2,62,24,501 വോട്ടര്‍മാരാണുള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. www.lsgelection.kerala.gov.in എന്ന വെബ് സൈറ്റില്‍  കരട്  വോട്ടര്‍പട്ടിക പരിശോധിക്കാവുന്നതാണ്.

Also read: തദ്ദേശ തിരഞ്ഞെടുപ്പ്;എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ!

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ 12 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാം. തിരുത്തലുകള്‍ വരുത്താനും സ്ഥാനമാറ്റം വരുത്താനും ഓണ്‍ലൈന്‍ അപേക്ഷകളാണ് നല്‍കേണ്ടത്. കൂടാതെ, പട്ടികയില്‍നിന്ന് പേര് ഒഴിവാക്കാനുള്ള അപേക്ഷകള്‍  നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍  ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇതിനുള്ള അവസാന തീയതി ഓഗസ്റ്റ് 26 ആണ്.  കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരിച്ചവരുടെ   പേരുവിവരം ഒഴിവാക്കാന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സ്വമേധയാ നടപടി സ്വീകരിക്കും.

അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും. 

 

Trending News