തദ്ദേശ തിരഞ്ഞെടുപ്പ്;എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ!

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ തയ്യാറെടുക്കുന്നു.

Last Updated : Jul 3, 2020, 04:07 PM IST
തദ്ദേശ തിരഞ്ഞെടുപ്പ്;എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ!

തിരുവനന്തപുരം:വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ എന്‍ഡിഎ തയ്യാറെടുക്കുന്നു.

കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയും ചെയ്തു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി 
ഇക്കുറി എല്ലാ സീറ്റുകളിലും മുന്നണി എന്ന നിലയില്‍ മത്സരിക്കുന്നതിനാണ് ബിജെപി നേത്രത്വം നല്‍കുന്ന എന്‍ഡിഎ തയ്യാറെടുക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്ത് നേടാന്‍ മുന്നണി സംവിധാനത്തിലൂടെ കഴിഞ്ഞു.എന്നാണ് ബിജെപി നെതൃത്വം കണക്ക്കൂട്ടുന്നത്‌.

Also Read:അഭിമന്യു വധക്കേസ്;എസ്എഫ്ഐ നേതാക്കള്‍ക്ക് ഇസ്ലാമോഫോബിയ എന്ന് യുവമോര്‍ച്ച;വ്യത്യസ്തനായി മന്ത്രി കടകംപള്ളി!

 

അത്കൊണ്ട് തന്നെ മുന്നണിയായി മത്സരിക്കുന്നത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ എന്‍ഡിഎ ഘടക കക്ഷികളോടും തങ്ങളുടെ അഭിപ്രായം അറിയിക്കുകയും,തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്
നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും എൻ.ഡി.എ സഖ്യം മത്സരിക്കുമെന്ന കാര്യം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സീറ്റ് വിഭജനം ഉഭയകക്ഷി ചർച്ചയിലൂടെ പൂർത്തിയാക്കുമെന്നും സുരേന്ദ്രന്‍ അറിയിക്കുകയും ചെയ്തു.

Also Read:സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ; NDA സെക്രട്ടറിയേറ്റ് ധർണ ജൂലായ് 9ന്

 

ഓരോ പഞ്ചായത്തിലും ഓരോ ഘടകകഷികളുടെ സ്വാധീനം പരിഗണിച്ച് കൊണ്ടാകും സീറ്റ് വിഭജനം നടത്തുക.

ജൂലായ് 13,14,15 തിയ്യതികളിൽ എൻ.ഡി.എ ജില്ലാ നേതൃയോഗവും 30ന് വെർച്ച്വലായി എൻ.ഡി.എ സംസ്ഥാന കൺവെൻഷനും നടത്തുമെന്ന് കെ.സുരേന്ദ്രൻ 
അറിയിച്ചു. 

Also Read:കെട്ടടങ്ങാതെ വാരിയംകുന്നന്‍;''ഉറച്ച നിലപാടുകളുള്ള തികഞ്ഞ രാഷ്ട്ര ഭക്തനായിരുന്നു നടൻ സുകുമാരൻ''

ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, കേരളകോൺഗ്രസ് ചെയർമാൻ പി.സി തോമസ്, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ 
പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംഘടനാ സെക്രട്ടറി എം.ഗണേശൻ, വി.എസ്.ഡി.പി നേതാവും കാമരാജ് കോണ്‍ഗ്രെസ് അധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബി.ഡി.ജെ.എസ് നേതാക്കളായ ബി.ഗോപകുമാർ,എ.എൻ അനുരാഗ്, എം.എൻ ഗിരി, നാഷണലിസ്റ്റ് കോൺഗ്രസ് നേതാവ് കുരുവിള മാത്യൂസ്, ശിവസേന നേതാവ് സജി തുരുത്തിക്കുന്ന്, പി.എസ്.പി നേതാവ് കെ.കെ പൊന്നപ്പൻ, സോഷ്യലിസ്റ്റ് ജനതാദൾ നേതാവ് വി.വി രാജേന്ദ്രൻ, 
എൽ.ജെ.പി നേതാവ് രാമചന്ദ്രൻ, കേരളകോൺഗ്രസ് നേതാവ് രാജൻ കണ്ണാട്ട് എന്നിവർ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ നിലപാട് അറിയിക്കുകയും 
ചെയ്തു.

Trending News