CPM Worker Murder: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് സംഘമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

കൊലപാതകം ആസൂത്രണം ചെയ്ത്, സംഘടിച്ച് നിന്ന ആര്‍എസ്എസ് സംഘമാണ് കൊല നടത്തിയതെന്ന് ജയരാജന്‍ കണ്ണൂരിൽ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 11:06 AM IST
  • പ്രദേശത്ത് ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു
  • ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയിലാണ് ബിജെപി ഓഫീസിന് മുൻപിൽ നിന്ന് പ്രസം​ഗിക്കുന്നത്
  • ഈ പ്രസം​ഗത്തിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം ആരോപിക്കുന്നത്
CPM Worker Murder: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് സംഘമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

കണ്ണൂർ: തലശ്ശേരി പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് സംഘമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊലപാതകം ആസൂത്രണം ചെയ്ത്, സംഘടിച്ച് നിന്ന ആര്‍എസ്എസ് സംഘമാണ് കൊല നടത്തിയതെന്ന് ജയരാജന്‍ കണ്ണൂരിൽ പറഞ്ഞു.

അതേസമയം, തലശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിന് ഒരാഴ്ച മുൻപ് തലശേരി ന​ഗരസഭയിലെ ബിജെപി കൗൺസിലർ നടത്തിയ കൊലവിളി പ്രസം​ഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിപിഎം പ്രവർത്തകർക്കെതിരെ അക്രമം നടത്തുമെന്ന് സൂചന നൽകുന്നതും അക്രമം നടത്താൻ പ്രേരിപ്പിക്കുന്നതുമാണ് ബിജെപി കൗൺസിലറായ ലിജേഷ് നടത്തിയ പ്രസം​ഗമെന്ന് സിപിഎം ആരോപിക്കുന്നു.

പ്രദേശത്ത് ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി നടന്ന പരിപാടിയിലാണ് ബിജെപി ഓഫീസിന് മുൻപിൽ നിന്ന് പ്രസം​ഗിക്കുന്നത്. ഈ പ്രസം​ഗത്തിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം ആരോപിക്കുന്നത്.

തങ്ങളുടെ പ്രവർത്തകരുടെ മെൽ കൈവച്ചവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാമെന്ന് ലിജേഷ് പ്രസം​ഗത്തിൽ പറയുന്നു. ഏത് രീതിയിലാണ് കൈകാര്യം ചെയ്യുകയെന്ന് കഴിഞ്ഞ കാലത്തെ ചരിത്രം പരിശോധിച്ചാൽ സിപിഎം നേതാക്കൾക്ക് മനസ്സിലാകുമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News