Suresh Gopi: കരുവന്നൂർ തട്ടിപ്പ്; ലോകത്തിന് ആവശ്യം കമ്മ്യൂണിസമല്ല സോഷ്യലിസമാണെന്ന് സുരേഷ് ഗോപി

Suresh Gopi on Kanuvannur Scam: സഹകാരി പദയാത്ര സമ്പൂർണ്ണ വിജയമായാണ് കലാശിച്ചതെന്ന് സുരേഷ് ഗോപി.  

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 08:11 PM IST
  • കരുവന്നൂർ വിഷയം താനേറ്റെടുത്തത് ഇഡി വന്നതിനു ശേഷമല്ല.
  • അന്തി ചർച്ചകളിൽ സത്യം പറയാൻ മാധ്യമങ്ങൾ തയ്യാറാകണം
  • തട്ടിപ്പിനെതിരെ ഇടപെടണം എന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ ബന്ധപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി
Suresh Gopi: കരുവന്നൂർ തട്ടിപ്പ്; ലോകത്തിന് ആവശ്യം കമ്മ്യൂണിസമല്ല സോഷ്യലിസമാണെന്ന് സുരേഷ് ഗോപി

തൃശൂ‍ർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെതിരെ നടത്തിയ പദയാത്ര നാടകമാണെന്ന് ആരോപിക്കുന്നവർ തിമിരം ബാധിച്ചവരെന്ന് സുരേഷ് ഗോപി. സഹകാരി സംരക്ഷണയാത്ര സമ്പൂർണ്ണ വിജയമായാണ് കലാശിച്ചത്. ലോകത്തിന് ആവശ്യം കമ്മ്യൂണിസം അല്ല മറിച്ച് സോഷ്യലിസം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇഡി വന്നതിനു ശേഷമല്ല കരുവന്നൂർ വിഷയം താനേറ്റെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇരകളായ സഹകാരികളുടെ വീടുകളിൽ എത്തിയിരുന്നു. കഴിഞ്ഞ മാസം മാവേലിക്കരയിൽ സഹകരണ തട്ടിപ്പിനെതിരെ നിരാഹാരം അനുഷ്ഠിച്ചു. കൊട്ടിയൂരിലും കൊട്ടിയത്തും സമാനരീതിയിൽ പദയാത്ര നടത്തി. കണ്ണൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇടപെടണം എന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ തന്നെ ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് താൻ ഈ വിഷയം ഏറ്റെടുത്തത് എന്നത് മാധ്യമപ്രചരണം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. 

ALSO READ: തിരുവനന്തപുരം കാട്ടാക്കടയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അപകടം

അന്തി ചർച്ചകളിൽ സത്യം പറയാൻ മാധ്യമങ്ങൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട സുരേഷ് ഗോപി മേഖലയിലെ ജനങ്ങളെ സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. പിണറായി വിജയൻ അരുൺ ജയ്റ്റ്ലിയെ കണ്ടപ്പോൾ സഹകരണ മന്ത്രാലയം രൂപീകരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നതായും സുരേഷ് ഗോപി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News