തിരുവനന്തപുരം കാട്ടാക്കടയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അപകടം

Fridge exploded in Kattakkada: വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നെങ്കിലും ആളപായമില്ല.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 07:05 PM IST
  • ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാവാൻ കാരണമായതെന്ന് വീട്ടുകാർ പറയുന്നു.
തിരുവനന്തപുരം കാട്ടാക്കടയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അപകടം

തിരുവനന്തപുരം: കാട്ടാക്കടപട്ടക്കുളം മടത്തികോണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ അപകടം. മടത്തിക്കോണം അക്ഷയ കേന്ദ്രത്തിന് സമീപം ഗിന്നസ് ഡെക്കറേഷൻ നടത്തുന്ന ബിനുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടു മുപ്പതോടെയാണ് സംഭവം നടന്നത്. വീട്ടിൽ ആൾതാമസം ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. ഫ്രിഡ്ജിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തം  ഉണ്ടാവാൻ കാരണമായതെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.

യുപിയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി

ഉത്തര്‍ പ്രദേശില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്തി. സെപ്റ്റംബർ 29 നാണ് കൊപലതകം നടന്നത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ, മൊബൈൽ വിൽപ്പനക്കാരനായ സ്വതന്ത്ര ഭാരതി എന്നയാള്‍ പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശ്‌ പോലീസ് സംഭവത്തിന്‍റെ ചുരുള്‍ അഴിച്ചു. അവിഹിത ബന്ധത്തിന്‍റെ മറവില്‍ ഭാര്യ ഭർത്താവിന്‍റെ കൊലപാതകിയായി മാറുകയായിരുന്നു.

ഭാര്യയും കാമുകനും ചേര്‍ന്നാണ് സ്വതന്ത്ര ഭാരതിയെ കൊലപ്പെടുത്തിയത്. ഗാസിപൂരിലെ ഖാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ധൗനയ്ക്ക് സമീപത്താണ് സ്വതന്ത്ര ഭാരതി വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News