സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ കേസെടുത്ത് കർണാടക പോലീസ്

വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ദിവസത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്  

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 12:09 PM IST
  • കെ ആർ പുര പോലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • സ്വപ്നയും വിജേഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
  • കേസെടുത്ത സാഹചര്യത്തിൽ വിജേഷ് പിള്ള ബെം​ഗളൂരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം.
സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ കേസെടുത്ത് കർണാടക പോലീസ്

ബെം​ഗളൂരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്. കെ ആർ പുര പോലീസ് സ്റ്റേഷനിൽ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസെടുത്ത സാഹചര്യത്തിൽ വിജേഷ് പിള്ള ബെം​ഗളൂരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം.

കേസിൽ ഇപ്പോൾ പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ ദിവസത്തെ ഹോട്ടൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. ഈ ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും പോലീസിന്റെ അന്വേഷണം. വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ഹോട്ടലുകാ‍ര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയ‍ര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 

Also Read: Gold Price Today: സ്വർണവില ഉയർന്ന് തന്നെ, ഇന്ന് കൂടിയത് 560 രൂപ; മാർച്ചിൽ 42000 കടക്കുന്നത് ആദ്യം

 

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിച്ച ശേഷം നാടുവിട്ട് പോകണമെന്ന് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിച്ചത്. എന്നാൽ തനിക്കെതിരായ ആരോപണം നിഷേധിച്ച് വിജേഷ് രം​ഗത്ത് എത്തിയിരുന്നു. ഒരു ഒടിടി സീരീസ് സംബന്ധിച്ചാണ് സ്വപ്നയെ നേരിട്ട് പോയി കണ്ടതെന്നായിരുന്നു വിജേഷിന്റെ പ്രതികരണം. 

‌Moral Police Murder: സഹറിന്റെ കൊലപാതകം: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

തൃശൂർ: തൃശ്ശൂരിലെ സദാചാര കൊലപാതകത്തിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു നടപടിയുമായി പോലീസ് രംഗത്തെത്തിയത്. 

ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത്, ഡിനോണ്‍, വിഷ്ണു, അമീർ, രാഹുൽ, അരുണ്‍, ഗിഞ്ചു,അഭിലാഷ് എന്നിവരുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിൽ വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്.  ഫെബ്രുവരി പതിനെട്ടിന് വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ സഹറിന്റെ വൃക്കകള്‍ തകരാറിലാകുകയും വാരിയെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയും ചെയ്തു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹറിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. പക്ഷെ ചികിത്സയിലിരിക്കെ മാർച്ച് ഏഴിന് സഹർ മരിക്കുകയായിരുന്നു. 

ഏതാണ്ട് 17 ദിവസമാണ് സഹര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജിൽ കിടന്നത്. സംഭവത്തെ തുടർന്ന് ഫെബ്രുവരി 21 ന് ചേർപ്പ് പോലീസിന് പരാതി ലഭിച്ചതിന് തുടർന്ന് മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.  സംഭവം കഴിഞ്ഞ് ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ പ്രതികളെ രക്ഷിക്കാനാണ് ചേർപ്പ് പോലീസ് സഹായിച്ചതെന്ന് കുടുംബം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News