V D Satheesan: യു.ഡി.എഫ് ചെയർമാനും സതീശൻ തന്നെ,ചെന്നിത്തലക്ക് അതൃപ്തിയെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. 

Written by - Zee Malayalam News Desk | Last Updated : May 28, 2021, 03:55 PM IST
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാരിന് സഹായകമായതെന്ന്
  • . നിലവിലേത് ഒരു വലിയ പരാജയമായി കാണേണ്ട
  • മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിലില്ലാഞ്ഞത് ശ്രദ്ധേയമായി
  • പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിനെതിരെ രമേശ് ചെന്നിത്തല കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
V D Satheesan: യു.ഡി.എഫ് ചെയർമാനും സതീശൻ തന്നെ,ചെന്നിത്തലക്ക് അതൃപ്തിയെന്ന് സൂചന

തിരുവനന്തപുരം: യു.ഡി.എഫ് ചെയർമാനായി വി.ഡി സതീശനെ (V D Satheesan) തിരഞ്ഞെടുത്തു. നിലവിലെ പ്രതിപക്ഷ നേതാവിൻറെ ചുമതല കൂടാതെയാണ് പുതിയ പദവി.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഒരു ദിവസം യോഗം ചേരുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ALSO READ: വാക്സിൻ എല്ലാവർക്കും ലഭ്യമാക്കും,അധികാരത്തുടർച്ച അസാധാരണം: ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാരിന് സഹായകമായതെന്നും. നിലവിലേത് ഒരു വലിയ പരാജയമായി കാണേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിലില്ലാഞ്ഞത് ശ്രദ്ധേയമായി. ആർ.എസ്.പിയുടെ ഷിബു ബേബി ജോണും യോഗത്തിൽ നിന്നും വിട്ടു നിന്നു.

ALSO READ: Me Too ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ONV പുര്സകാരം നൽകിയതിനെതിരെ നടി പാർവതി തിരുവോത്ത്, അവാർഡ് നൽകിയത് ഒഎൻവിയെ അപമാനിക്കുന്നതിന് തുല്യം

അതേസമയം പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിനെതിരെ പരസ്യമായി രമേശ് ചെന്നിത്തല കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. താനിത് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അറിയുമായിരുന്നെങ്കിൽ മാറുമായിരുന്നെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News