Me Too ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ONV പുര്സകാരം നൽകിയതിനെതിരെ നടി പാർവതി തിരുവോത്ത്, അവാർഡ് നൽകിയത് ഒഎൻവിയെ അപമാനിക്കുന്നതിന് തുല്യം

വൈരമുത്തുവിനെ അവാർഡ് നൽകി ഒ എൻ വി കുറുപ്പിനെ (ONV Kurup) അപമാനിക്കാനാണ് ഒൻവി കൾച്ചറൽ അക്കാദമി (ONV Cultural Academy) ശ്രമിക്കുന്നതെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu) അഭിപ്രായപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : May 27, 2021, 06:19 PM IST
  • ഒഎൻവി പുരസ്കാരത്തെ ചൊല്ലി വിവാദം കനക്കുന്നു.
  • വൈരമുത്തുവിനെ അവാർഡ് നൽകി ഒ എൻ വി കുറുപ്പിനെ അപമാനിക്കാനാണ് ഒൻവി കൾച്ചറൽ അക്കാദമി ശ്രമിക്കുന്നതെന്ന് നടി പാർവതി
  • കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ കവി ഒഎൻവി കുറുപ്പിന്റെ പേരിലുള്ള ഒഎൻവി സാഹത്യ പുരസ്കാരം വൈരമുത്തുവിന് നൽകാൻ നിശ്ചിയിച്ചത്.
  • 2018ലാണ് ഹോളിവുഡിൽ പ്രശസ്തമായ Me Too ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ വൈരമുത്തുവിനെതിരെ ലൈംഗികാരോപണ ഉയരുന്നത്.
Me Too ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ONV പുര്സകാരം നൽകിയതിനെതിരെ നടി പാർവതി തിരുവോത്ത്, അവാർഡ് നൽകിയത് ഒഎൻവിയെ അപമാനിക്കുന്നതിന് തുല്യം

Kochi : ഈ വർഷത്തെ ഒഎൻവി പുരസ്കാരത്തെ ചൊല്ലി വിവാദം കനക്കുന്നു. Me Too ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിനെ ഒഎൻവി സാഹത്യ പുരസ്കാരം (ONV Literary Award) നൽകിയതിനെതിരെയാണ് സിനിമ സാംസ്കാരിക മേഖലയിൽ നിന്ന് വിമർശനം ഉയർന്നിരിക്കുന്നത്. വൈരമുത്തുവിനെ അവാർഡ് നൽകി ഒ എൻ വി കുറുപ്പിനെ (ONV Kurup) അപമാനിക്കാനാണ് ഒൻവി കൾച്ചറൽ അക്കാദമി (ONV Cultural Academy) ശ്രമിക്കുന്നതെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu) അഭിപ്രായപ്പെട്ടു

മലയാളത്തിന്റെ അഭിമാനമായ കവിയും ഗാനരചിയതാവുമായി ഒ എൻ വി കുറുപ്പിനെ അപമാനിക്കുന്നതിന് തുല്യമാണ് 17 ഓളം ലൈംഗികാരോപണ കേസിൽ പ്രതിയായ വൈരമുത്തുവനെ ഈ വർഷത്തെ ഒഎൻവി പുരസ്കാരം നൽകിയതെന്ന് പാർവതി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിക്കുന്നത്. കലയോ കലാകരാനോ എന്ന് ഒരു സംവാദം വരുകയാണെങ്കിൽ താൻ മനുഷത്വത്തിനോടൊപ്പം നിൽക്കുമെന്ന് നടി തന്റെ ഇൻസ്റ്റാഗ്രം പോസിറ്റിലൂടെ അറിയിക്കുന്നു.

ALSO READ : പാലത്തായി പീഡനക്കേസിൽ നിർണായക തെളിവ്; അന്വേഷണ റിപ്പോർട്ട് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

വൈരമുത്തുവിന് പുരസ്കാരം നൽകിയത് ഏത് അർഥത്തിൽ ന്യായികരിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടുർ ഗോപാലകൃഷ്ണനോട് പാർവതി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നമുണ്ട്. പാർവതിയെ കൂടാതെ മലയാള സിനിമ നടി റിമ കല്ലിങ്കിലും അക്കാദമിയുടെ തീരുമാനത്തെ വിമർശിക്കുന്നുണ്ട്. വൈരമുത്തുവിന് പുര്സകാരം നൽകിയതും കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകുമെന്ന് പരിഹസിച്ചാണ് ഗായികയായ ചിന്മയി ശ്രിപദ അവാർഡ് നിർണയത്തെ വിമർശിച്ചിരിക്കുന്നത്.

ALSO READ : കെ.കെ രമ എം.എൽഎയുടെ സത്യപ്രതിഞ്ജയിൽ സി.പി.എമ്മിന് അതൃപതി: ലം​ഘ​ന​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ര്‍

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ കവി ഒഎൻവി കുറുപ്പിന്റെ പേരിലുള്ള ഒഎൻവി സാഹത്യ പുരസ്കാരം വൈരമുത്തുവിന് നൽകാൻ നിശ്ചിയിച്ചത്. ഇത് അറിയിച്ചു കൊണ്ട് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ പ്രശസ്ത സംവിധായകൻ അടുർ ഗോപാലകൃഷ്ണൻ വാർത്തക്കുറുപ്പിലൂടെ അറിയിക്കുന്നത്. മലയാള സർവകലശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ. ആലങ്കോട് ലീലകൃഷ്ണൻ, പ്രഭവർമ്മ എന്നിവരടങ്ങുന്ന സമിതിയാണ് വൈരമുത്തുവിനെ നിർണയിച്ചിരിക്കുന്നത്. 

\ALSO READ : പത്തനംതിട്ട അടൂരിൽ 98 വയസുകാരിക്ക് ക്രൂര മർദനം; ചെറുമകൻ അറസ്റ്റിൽ

2018ലാണ് ഹോളിവുഡിൽ പ്രശസ്തമായ Me Too ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽ വൈരമുത്തുവിനെതിരെ ലൈംഗികാരോപണ ഉയരുന്നത്. പേര് വെളിപ്പുടുത്താൻ ആഗ്രഹിക്കാത്ത യുവതി ഈ ആരോപണവും രംഗത്തെതിയതോടെ ഗായികയായ ചിന്മായിയും നിരവധി പേർക്കെതിരെ മി ടു ആരോപണം ഉന്നയിച്ചിരുന്നു. അതിൽ വൈരമുത്തുവും ഉൾപ്പെട്ടിരുന്നു. അതിന് ശേഷം ഏകദേശം 17 ഓളം ആരോപണങ്ങൾ ഈ തമിഴ് കവിക്കെതിരെ ഉയർന്ന് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News