Marakkar Release : "കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ"; മരക്കാരിന് ആശംസകളുമായി ആഷിഖ് അബു

നാളെയാണ് ചിത്രം ആഗോള തലത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫേസ്ബുക്കിലൂടെയാണ് (Facebook) സംവിധായകൻ ആശംസകൾ അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 01:57 PM IST
  • നാളെയാണ് ചിത്രം ആഗോള തലത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.
  • ഫേസ്ബുക്കിലൂടെയാണ് (Facebook) സംവിധായകൻ ആശംസകൾ അറിയിച്ചിരിക്കുന്നത്.
  • ഏറെ വിവാദങ്ങൾക്കും, ചർച്ചകൾക്കും ശേഷമാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.
  • റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബിൽ കയറുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു
Marakkar Release : "കുഞ്ഞാലി മരക്കാർ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ"; മരക്കാരിന് ആശംസകളുമായി ആഷിഖ് അബു

Kochi : മരയ്ക്കാർ അറബിക്കടലിന്റെ  സിംഹം (Marakkar Arabikadalinte Simham) നാളെയെത്തും. ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു (Aashiq Abu). നാളെയാണ് ചിത്രം ആഗോള തലത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫേസ്ബുക്കിലൂടെയാണ് (Facebook) സംവിധായകൻ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങൾക്കും, ചർച്ചകൾക്കും ശേഷമാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

'മലയാളക്കരയുടെ പ്രിയപ്പെട്ട 'മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍' കൂട്ടുകെട്ടില്‍ കുഞ്ഞാലി മരക്കാര്‍ നമ്മുടെ അഭിമാനചിത്രമായി മാറട്ടെ ! പ്രിയപ്പെട്ട ലാലേട്ടനും പ്രിയദര്‍ശന്‍ സാറിനും മഞ്ജു വാരിയര്‍ക്കും ആന്റണി ചേട്ടനും പ്രിയ സുഹൃത്തും സഹോദരനും നിര്‍മാണപങ്കാളിയുമായ സന്തോഷേട്ടനും, അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വിജയാശംസകള്‍. കുഞ്ഞാലി മരക്കാര്‍ നാളെ മുതല്‍' എന്നാണ് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചത്.  

ALSO READ: Marakkar | റിലീസിന് മുൻപേ 100 കോടി ക്ലബിൽ, റെക്കോർഡിട്ട് മരക്കാർ

അതേസമയം റെക്കോർഡിട്ടു കൊണ്ടാണ് മരക്കാർ റിലീസിനൊരുങ്ങുന്നത് (Marakkar Release). ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്നുവെന്ന റെക്കോർഡ് സ്വന്തമാക്കിയ മരക്കാറിന് പുതിയ ഒരു നേട്ടം കൂടി ലഭിച്ചിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് മരക്കാർ. റിസർവേഷനിലൂടെ മാത്രമാണ് സിനിമ 100 കോടി നേടിയത്. 

ALSO READ: Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും

റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബിൽ കയറുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.4100 സ്‌ക്രീനുകളിലായി ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച ദിവസം മുതൽ പ്രേക്ഷകർ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. ഇതിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്. 

ALSO READ: Marakkar Arabikadalinte Simham Release : മരക്കാർ അറബികടലിന്റെ സിംഹം തീയേറ്ററിലെത്തുമോയെന്ന് നാളെ അറിയാം

കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് മരക്കാറിനുള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും നാളെ മരക്കാർ റിലീസ് ചെയ്യും. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News