Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും

Marakkar Arabikadalinte Simham തിയറ്റർ റിലീസ് ദിവസം ഒടിടിയിൽ പ്രദർശിപ്പിക്കില്ല എന്ന് ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 07:38 PM IST
  • ചിത്രം ഡിസംബർ 2ന് തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും.
  • മന്ത്രി സജി ചെറിയന്റെ അധ്യക്ഷതയിൽ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയോഷനും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
  • നീണ്ട വിവാദങ്ങൾക്കും ചർച്ചയ്ക്കും ഒടുവിലാണ് സിനിമയുടെ തിയറ്റർ റിലീസിന് തീരുമാനമാകുന്നത്.
  • ഉപാധികൾ ഒന്നുമില്ലാതെയാണ് നിർമാതാവായ ആന്റണി പെരുമ്പാവൂർ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ സമ്മതിച്ചിരിക്കുന്നത്.
Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും

Thiruvananthapuram : മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ബിഗ് ബജറ്റ് പീരിയഡ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) റിലീസിന്റെ കാര്യത്തിൽ അനിശ്ചിതത്വത്തിൽ ഒടുവിൽ തീരമാനമായി. മോഹൻലാൽ (Mohanlal) ചിത്രം ഡിസംബർ 2ന് തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. മന്ത്രി സജി ചെറിയന്റെ അധ്യക്ഷതയിൽ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും (Antony Perumbavoor) പ്രൊഡ്യൂസേഴ്സ് അസോസിയോഷനും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

നീണ്ട വിവാദങ്ങൾക്കും ചർച്ചയ്ക്കും ഒടുവിലാണ് സിനിമയുടെ തിയറ്റർ റിലീസിന് തീരുമാനമാകുന്നത്. ഉപാധികൾ ഒന്നുമില്ലാതെയാണ് നിർമാതാവായ ആന്റണി പെരുമ്പാവൂർ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ സമ്മതിച്ചിരിക്കുന്നത്.  മന്ത്രി സജി ചെറിയാൻ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരക്കുന്നത്. 

ALSO READ : Marakkar Arabikadalinte Simham : മരക്കാർ തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് ലിബർട്ടി ബഷീർ; 40 കോടി രൂപ അഡ്വാൻസ് നൽകി

അതേസമയം ചിത്രം തിയറ്റർ റിലീസ് ദിവസം ഒടിടിയിൽ പ്രദർശിപ്പിക്കില്ല എന്ന് ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. മിനിം ഗ്യാരണ്ടി വേണമെന്നുള്ള ഉപാധിയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വേണ്ടെന്ന് വെക്കുകയായിരുന്നു. 

"മലയാള സിനിമയുടെ നിലനിൽപ്പിന് വേണ്ടിയും സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്നവരുടെ ജീവിതം നിലനിർത്താൻ വേണ്ടി ആന്റണി പെരുമ്പാവൂർ വലിയ ഒരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്, ഇതിൽ എല്ലാവർക്കും സന്തോഷമുണ്ട്" മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : Marakkar Arabikadalinte Simham : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയിൽ റിലീസ് ചെയ്തേക്കുമെന്ന് സൂചന

അതോടൊപ്പം തിയറ്റിൽ 100 ശതമാനം പേർക്കും പ്രവേശനം  നൽകാനുള്ള തീരമാനം ഉടൻ ഉണ്ടാകുമെന്നും. ദിലീപിന്റെ അടക്കുമുള്ള ചിത്രം തിയറ്റിറിൽ തന്നെ റിലീസ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഒടിടിയിലേക്ക് സിനിമ പോകരുത് ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ ഡിസംബർ 31 വരെയുള്ള സിനിമകളുടെ വിനോദനികുതി ഒഴിവാക്കാനും സർക്കാർ തീരമാനിച്ചിട്ടുണ്ട്.

മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. ചിത്രം ഈ ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ALSO READ : Marakkar Movie Release Date: അറബി കടലിൻറെ സിംഹം ഒാണത്തിന് തീയേറ്ററിലേക്ക്

കോവിഡ് മൂലം ചിത്രത്തിൻറെ റിലീസ് പലതവണ നീട്ടിക്കൊണ്ടു പോവേണ്ടി വന്നിരുന്നു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.

മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News