Kochi : മോഹൻലാലിൻറെ (Mohanlal) ഏവരും കാത്തിരിക്കുന്ന ചിത്രം മരക്കാർ അറബികടലിന്റെ സിംഹം (Marakkar Arabikadalinte Simham) തിയേറ്ററിൽ (Theater) റിലീസ് ചെയ്യുമോ, ഒടിടിയിൽ (OTT)റിലീസ് ചെയ്യുമോയെന്ന് നാളെ തീരുമാനിക്കും. ചിത്രത്തിൻറെ റിലീസിനെ കുറിച്ച് ചർച്ച ചെയ്യാൻ ഫിയോക്ക് (FEUOK)നാളെ അടിയന്തര യോഗം ചേരും. ചിത്രത്തിന്റെ റിലീസിനായി നിരവധി ഉപാധികൾ നിർമ്മാതാക്കൾ മുന്നോട്ട് വെക്കുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിന്റെ ആദ്യ മൂന്നാഴ്ച്ച പരമാവധി തീയേറ്ററുകൾ ചിത്രത്തിന് വിട്ട് നൽകണം എന്നത് ഉൾപ്പെടയുള്ള ഉപാധികളാണ് നിർമ്മാതാക്കൾ തിയേറ്റർ റിലീസിന് മുന്നോട്ട് വെക്കുന്നത്. മരക്കാരിന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് ചിത്രത്തിൻറെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സൂചിപ്പിച്ചിരുന്നു.
എന്നാൽ ഇതിനെ തുടർന്ന് അടിയന്തര ഇടപടൽ വേണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തെ തുടർന്നാണ് ഫിലിം ചേംബർ വിഷയത്തിൽ ഇടപ്പെട്ടത്. കൂടാതെ ചേംബർ പ്രസിഡണ്ട് ജി.സുരേഷ്കുമാർ മോഹൻലാലും ആൻറണി പെരുമ്പാവൂരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നാളെ ഫിയോക്കുമായി യോഗം ചേരുന്നത്.
ALSO READ: Marakkar Movie Release Date: അറബി കടലിൻറെ സിംഹം ഒാണത്തിന് തീയേറ്ററിലേക്ക്
ഇതിനിടയിൽ നിർമ്മാതാവ് തിയേറ്റർ ഉടമകൾ നൽകിയ തുക തിരികെ നൽകാനും ആരംഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്താലും സമാന്തരമായി തീയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഇത് തിയേറ്റർ സംഘടന അംഗീകരിക്കാം സാധ്യതയില്ല.
മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാർ അറബി കടലിന്റെ ചിത്രം. ചിത്രം ഈ ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...