ദിലീപിന്‍റെ സഹോദരിയെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സഹോദരിയെ പൊലീസ് ചോദ്യം ചെയ്യും. ദിലീപിന്‍റെ മാനേജരായ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരിയെ ചോദ്യം ചെയ്യുക.

Last Updated : Aug 4, 2017, 06:49 PM IST

Read Also

ദിലീപിന്‍റെ സഹോദരിയെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ സഹോദരിയെ പൊലീസ് ചോദ്യം ചെയ്യും. ദിലീപിന്‍റെ മാനേജരായ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹോദരിയെ ചോദ്യം ചെയ്യുക.

വിഷ്ണുവില്‍ നിന്നും കത്ത് വാങ്ങിയ ശേഷം ദിലീപിന്‍റെ സഹോദരിയെ ഫോണില്‍ വിളിച്ചതായി അപ്പുണ്ണി മൊഴിനല്‍കിയിട്ടുണ്ട്. സഹോദരിയുടെ ഫോണില്‍ സംസാരിച്ചത് ദിലീപായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനാണ് സഹോദരിയെ ചോദ്യം ചെയ്യുന്നത്.

അതേസമയം നടന്‍ ദിലീപ് വീണ്ടും ജാമ്യപേക്ഷയുമായി ഹൈക്കോടതിയിയെ സമീപിക്കും. ജയിലില്‍ കഴിയുന്ന ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് എത്തുന്നത്. പ്രതി സമൂഹത്തിലറിയപ്പെടുന്ന വ്യക്തിയായതിനാല്‍ ജാമ്യം ലഭിക്കുമ്പോള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍റെ വാദം കൂടെ പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

Trending News