Chandra Lakshman Marriage : സിനിമതാരം ചന്ദ്ര ലക്ഷ്മണും സീരിയൽ താരം ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുന്നു

തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇവിടം കൊണ്ട് അവസാനമാകുമെന്ന കുറുപ്പോടെയാണ് താരം വിവരം അറിയിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Aug 27, 2021, 12:09 PM IST
  • ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വാർത്ത ആരാധകരുമായി പങ്ക് വെച്ചത്.
  • തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇവിടം കൊണ്ട് അവസാനമാകുമെന്ന കുറുപ്പോടെയാണ് താരം വിവരം അറിയിച്ചത്.
  • വാർത്ത അറിഞ്ഞതിന് ശേഷം ഇരുവരുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അഭിനന്ദനങ്ങളും ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
  • ഞങ്ങളുടെ കുടുംബത്തിന്റെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാകുമ്പോൾ ഞങ്ങളുടെ അഭ്യുദയകാംഷികളായ നിങ്ങളും ഞങ്ങടെ സന്തോഷത്തിൽ പങ്കെടുക്കണമെന്നും, നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണമെന്നും ചന്ദ്ര ലക്ഷ്മൺ പോസ്റ്റിൽ പറഞ്ഞു.
Chandra Lakshman Marriage : സിനിമതാരം ചന്ദ്ര ലക്ഷ്മണും സീരിയൽ താരം ടോഷ് ക്രിസ്റ്റിയും വിവാഹിതരാകുന്നു

Thiruvananthapuram : സിനിമ സീരിയൽ രംഗത്ത് സജീവമായ നടി ചന്ദ്ര ലക്ഷ്മണും (Chandra Lakshman) , സീരിയൽ താരം ടോഷ് ക്രിസ്റ്റിയും (Tosh Christi) ഉടൻ വിവാഹിതരാകുന്നു. ചന്ദ്ര ലക്ഷ്മൺ തന്നെയാണ് വിവരം അറിയിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വാർത്ത ആരാധകരുമായി പങ്ക് വെച്ചത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇവിടം കൊണ്ട് അവസാനമാകുമെന്ന കുറുപ്പോടെയാണ് താരം വിവരം അറിയിച്ചത്. 

വാർത്ത അറിഞ്ഞതിന് ശേഷം ഇരുവരുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അഭിനന്ദനങ്ങളും ആശംസകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാകുമ്പോൾ ഞങ്ങളുടെ അഭ്യുദയകാംഷികളായ നിങ്ങളും ഞങ്ങടെ സന്തോഷത്തിൽ പങ്കെടുക്കണമെന്നും, നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണമെന്നും ചന്ദ്ര ലക്ഷ്മൺ പോസ്റ്റിൽ പറഞ്ഞു.

ALSO READ: Priyamani: മുല്ലപ്പൂവ് ചൂടി, കുപ്പിവള അണിഞ്ഞ്, ഹാഫ് സാരിയില്‍ പ്രിയാമണി..!! നാടന്‍ ലുക്ക് വൈറല്‍

എന്നാൽ കൂടുതൽ വിവരങ്ങൾ താരം അറിയിച്ചിട്ടില്ല. എന്റെ കല്യാണത്തെ കുറിച്ചുള്ള സംശയങ്ങൾ ഇവിടെ അവസാനിക്കുകയാണെന്നും ഞങ്ങളെ എല്ലാവരും അനുഗ്രഹിക്കണമെന്നും, പ്രാർത്ഥിക്കണമെന്നും താരം അറിയിച്ചു. വിവാഹത്തെ കുറിച്ചുള്ള ബാക്കി വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും താരം ആരാധകർക്ക് വാക്ക് നൽകിയിട്ടുണ്ട്.

ALSO READ: Muktha's daughter: മുക്തയുടെ കൺമണി അഭിനയരംഗത്തേക്ക്; ആദ്യ ചിത്രം എം പത്മകുമാറിന്റെ പത്താം വളവ്

ഇതിനൊപ്പം തന്നെ ഇരുവരും കൈകോർക്കുന്ന ചിത്രവും താരം പങ്ക് വെച്ചു. ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളിമനസിൽ ഇടം പിടിച്ച താരമാനം ചന്ദ്ര. മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. പൃഥ്വിരാജ് നായകനായ വയലൻസ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്.

തുടർന്ന്  ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, ചക്രം, കല്യാണ കുറിമാനം,കാക്കി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോൾ നിരവധി മലയാളം പാരമ്പരകളിലും തരാം അഭിനയിക്കുന്നുണ്ട്. ടോഷും ചന്ദ്രയും ഇപ്പോൾ ഒരുമിച്ച് ഒരു സീരിയലിൽ അഭിനയിച്ച് വരികെയാണ്.

ALSO READ: Devika Engagement: നടി ദേവികയും സംഗീത സംവിധായകന്‍ വിജയ് മാധവും ഒന്നിക്കുന്നു, വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍

ടോഷും (TOsh) ചില മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മലയാള സിനിമാരംഗത്ത് ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും സീരിയളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് ടോഷ്. സഹസ്രം (2010), ഗോഡ്സ് ഓൺ കൺട്രി (2014), കൊമ്പൻ (2015). അൻസാർ ഖാന്റെ ലക്ഷ്യം എന്നെ ചിത്രങ്ങളിൽ ടോഷ് അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News