നിരവധി മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത നടിയാണ് മുക്ത (Muktha). കല്യാണശേഷം സിനിമകളിൽ (Cinema) സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിലും (Television serial) മുക്ത അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ അമ്മയുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് എത്തുകയാണ് മുക്തയുടെ മകൾ കൺമണി എന്ന കിയാര (Kiara). മമ്മൂട്ടി (Mammooty) നായകനായ മാമാങ്കത്തിന് ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് അഞ്ച് വയസുകാരിയായ കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്.
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഓഗസ്റ്റ് 20ന് പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി, വിജയ് സേതുപതി, പൃഥ്വിരാജ്, ടോവിനോ, കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളാണ് മോഷന്‍ പോസ്റ്ററിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചത്. സംഗീതത്തിലും മോണോ ആക്ടിലും കഴിവ് തെളിയിക്കുന്ന കൺമണി മുക്തയുടെ ഭർതൃസഹോദരിയും ഗായികയുമായ റിമി ടോമിയുടെ യൂട്യൂബ് ചാനലിലെ കുക്കറി ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്.
Also Read: Vijay Sethupathi : വിജയ് സേതുപതി - ശ്രുതി ഹാസൻ ചിത്രം ലാഭം സെപ്റ്റംബർ 9 ന് തീയറ്ററുകളിൽ എത്തുന്നു
അദിതി രവിയും സ്വാസികയുമാണ് പത്താം വളവിലെ നായികമാർ. സോഹൻ സീനുലാൽ, അനീഷ് ജി. മേനോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ, നിസ്‌താർ അഹമ്മദ്, ബോബൻ സാമുവൽ, ഷാജു ശ്രീധർ എന്നിവരാണ് മറ്റു അഭിനേതാക്കൾ. പത്താം വളവിന്റെ ആദ്യഘട്ട ചിത്രീകരണം തൊടുപുഴയിലും വാഗമണ്ണിലുമായി പൂർത്തിയായി. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഉടൻ ആരംഭിക്കും.
യുജിഎമ്മിന്‍റെ ബാനറില്‍ ഡോ: സക്കറിയ തോമസ്, ഗിജൊ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് പത്താം വളവിന്റെ നിര്‍മ്മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്‍റെ രചന. രഞ്ജിൻ രാജിന്റേതാണ് സംഗീതം. രതീഷ് റാം ഛായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും രാജീവ് കോവിലകം കലാസംവിധാനവും നിർവഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്. ചമയം ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം അയേഷ ഷഫീര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്‍ണ. സ്റ്റില്‍സ് മോഹന്‍ സുരഭി. ഡിസൈന്‍ യെല്ലോ ടൂത്ത്‍സ്.
Also Read: Golden Visa യൂസഫലിക്കൊപ്പമെത്തി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹന്‍ലാലും
ആർ കെ സുരേഷിനെ നായകനാക്കി സംവിധാനം ചെയ്ത വിസിതരൻ (Visithiran) എന്ന ചിത്രമാണ് എം പദമ്കുമാറിന്റെ (M Padmakumar) ഇനി ഇറങ്ങാനുള്ള ചിത്രം. ജോജു ജോർജിനെ (Joju George) നായകനാക്കി എം പദമ്കുമാർ തന്നെ സംവിധാനം ചെയ്ത് മികച്ച അഭിപ്രായം നേടിയ ചിത്രമായ ജോസഫിന്റെ (Joseph) തമിഴ് പതിപ്പാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...