Priyamani: മുല്ലപ്പൂവ് ചൂടി, കുപ്പിവള അണിഞ്ഞ്, ഹാഫ് സാരിയില്‍ പ്രിയാമണി..!! നാടന്‍ ലുക്ക് വൈറല്‍

തെന്നിന്ത്യന്‍ താരം പ്രിയാമണിയ്ക്ക്  (Priyamani) ആരാധകര്‍ ഏറെയാണ്‌.  മുൻ മോഡൽകൂടിയായ പ്രിയാമണി   തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽഅഭിനയ മികവ് തെളിയിച്ച താരമാണ്.

തെന്നിന്ത്യന്‍ താരം പ്രിയാമണിയ്ക്ക്  (Priyamani) ആരാധകര്‍ ഏറെയാണ്‌.  മുൻ മോഡൽകൂടിയായ പ്രിയാമണി   തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽഅഭിനയ മികവ് തെളിയിച്ച താരമാണ്.

1 /6

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ Priyamani കഴിഞ്ഞ ദിവസം  പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.  ഹാഫ് സാരിയണിഞ്ഞ് തനി നാടന്‍ ലുക്കിലുള്ള   പ്രിയാമണിയുടെ ഫോട്ടോസ് ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിയ്ക്കുകയാണ്.  

2 /6

മുല്ലപ്പൂവ് ചൂടി, കുപ്പിവള അണിഞ്ഞ്, ഹാഫ് സാരിയണിഞ്ഞുള്ള  പ്രിയാമണിയുടെ (Priyamani) സുപ്പര്‍ ക്യൂട്ട്  ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.  ഗ്രാമീണ പെണ്‍കുട്ടിയുടെ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.  

3 /6

അഭിനയം മാത്രമല്ല മികച്ച  ഒരു നര്‍ത്തകി കൂടിയാണ് പ്രിയാമണി (Priyamani). നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ അതിഥിയായും വിധികര്‍ത്താവായും താരം എത്താറുണ്ട്.   

4 /6

ഇന്ത്യന്‍ ഒപ്പം  മോഡേണ്‍ വേഷങ്ങളും  ഒരുപോലെ ഇണങ്ങുന്ന താരം കൂടിയാണ് പ്രിയാമണി (Priyamani). വേദികളില്‍ താരം അണിയുന്ന  dress ചര്‍ച്ചയാവാറുണ്ട്.  

5 /6

അടുത്തിടെ  താരത്തിന്‍റെ വിവാഹം  വിവാദമായത് മാധ്യമ ശ്രദ്ധ നേടിയിരുന്നു.  പ്രിയാമണിയും  (Priyamani) മുസ്തഫയും 2017ലാണ് വിവാഹിതരായത്.    

6 /6

പ്രിയാമണിയുമായുള്ള   (Priyamani) മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്‍റെ  രണ്ടാം വിവാഹമാണെന്നും നിയമവിരുദ്ധമാണെന്നുമായിരുന്നു  ആദ്യ ഭാര്യയുടെ   ആരോപണം. എന്നാല്‍,  താനും മുസ്തഫ രാജും തമ്മിലുള്ള വിവാഹബന്ധം ഏറെ സുരക്ഷിതമാണെന്ന് പ്രിയാമണി ആരാധകരെ അറിയിച്ചിരുന്നു.   

You May Like

Sponsored by Taboola