Bheeshma Parvam Movie : റെട്രോ സ്റ്റൈലിൽ ഭീഷ്മ പർവ്വം സിനിമയിലെ രതിപുഷ്പം ഗാനം; ലിറിക്ക് വീഡിയോ പുറത്ത് വിട്ടു

വിനായക് ശശികുമാറിന്റെ വരികൾക്ക് സുശിൻ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  70ത് കാലഘട്ടങ്ങളിലെ റെട്രോ സ്റ്റൈലിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 07:49 PM IST
  • രതിപുഷ്പം എന്ന് ആരംഭിക്കുന്ന ഗാനം ഉണ്ണി മേനോനാണ് ആലപിച്ചിരിക്കുന്നത്.
  • വിനായക് ശശികുമാറിന്റെ വരികൾക്ക് സുശിൻ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
  • 70ത് കാലഘട്ടങ്ങളിലെ റെട്രോ സ്റ്റൈലിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
  • ബിഗ്ബോസ് താരം റംസാനും ഷൈൻ ടോ ചാക്കോയുമാണ് ഗാനത്തിലുള്ളത്.
Bheeshma Parvam Movie : റെട്രോ സ്റ്റൈലിൽ ഭീഷ്മ പർവ്വം സിനിമയിലെ രതിപുഷ്പം ഗാനം; ലിറിക്ക് വീഡിയോ പുറത്ത് വിട്ടു

കൊച്ചി: മമ്മൂട്ടിയെ (Mammootty) കേന്ദ്രകഥാപാത്രമാക്കി സ്റ്റൈലിഷ് ഹിറ്റ് മേക്കർ അമർ നീരദ് (Amal Neerad) ഒരുക്കുന്ന ഭീഷ്മ പർവ്വം (Bheeshma Parvam) സിനിമയുടെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു. രതിപുഷ്പം എന്ന് ആരംഭിക്കുന്ന ഗാനം ഉണ്ണി മേനോനാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുശിൻ ശ്യാമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.  70ത് കാലഘട്ടങ്ങളിലെ റെട്രോ സ്റ്റൈലിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ബിഗ്ബോസ് താരം റംസാനും ഷൈൻ ടോ ചാക്കോയുമാണ് ഗാനത്തിലുള്ളത്. നേരത്തെ ചിത്രത്തിലെ പറുദീസ എന്ന ഗാനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ഭാസിയായിരുന്നു ഗാനം ആലപിച്ചിരുന്നത്.

ALSO READ : Oruthee Teaser: ഒരുത്തീയുടെ രണ്ടാമത്തെ ടീസർ പുറത്തിറക്കി

മാർച്ച് 3നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സൗബിൻ ഷഹീർ,ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനോ ജോസഫ്, കെപിഎസി ലളിത, നാദിയ മൊയ്തുവും ലെനയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തു. കുടാതെ തബു കേമിയോ റോളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കോവിഡിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ വീണ്ടും തുറന്നതിന് ശേഷം ആദ്യമായി പ്രദർശനത്തിനെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും ഭീഷ്മ പർവ്വത്തിനുണ്ട്.  മാർച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രം ടൊവീനോ-ആഷിഖ് അബു കൂട്ടുകെട്ടിലെ നാരദനുമായി ഏറ്റുമുട്ടും. കൂടാതെ തിയറ്ററുകളിൽ 100 ശതമാനം സീറ്റുകൾക്ക് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത് മറ്റൊരു ആശ്വാസഘടകമാണ്.

ALSO READ : CBI 5 The Brain : സിബിഐ 5 ൽ സേതുരാമയ്യര്‍ക്കൊപ്പം വിക്രമും എത്തുന്നു; ജഗതിയുടെ ശക്തമായ തിരിച്ചു വരവ്

2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം  ബിഗ് ബിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. പക്ഷെ ബിലാൽ മാറ്റിവെച്ച് ഭീഷ്മ പർവ്വം നിർമിക്കുകയായിരുന്നു.

രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News