Oruthee Teaser: ഒരുത്തീയുടെ രണ്ടാമത്തെ ടീസർ പുറത്തിറക്കി

സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 11:16 AM IST
  • ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് വീഡിയോയും മോഷൻ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു
  • അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്
  • നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രവുമായി നവ്യ നായർ തിരിച്ചു വരുന്നത്
Oruthee Teaser: ഒരുത്തീയുടെ രണ്ടാമത്തെ  ടീസർ പുറത്തിറക്കി

നവ്യാ നായർ നായികയാകുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. ഒരുത്തീ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

മുൻപിറങ്ങിയ സിനിമയുടെ ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് വീഡിയോയും മോഷൻ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രവുമായി നവ്യ നായർ തിരിച്ചു വരുന്നത്.

വികെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിക്കുന്ന ഒരുത്തീ മാർച്ച് 11ന് തിയേറ്ററുകളിൽ എത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.

ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ, ചാലി പാല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News