Dr. Robin Radhakrishnan: 'ബോയ്കോട്ട് ഡീ​ഗ്രേഡിങ്', ബി​ഗ് ബോസ് മത്സരാർഥികൾക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ഡോ. റോബിൻ

സൈബർ ആക്രമണത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സീസൺ 4ലെ മുൻ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. ബോയ്കോട്ട് ഡീ​ഗ്രേഡിങ്ങ് എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോ ആണ് റോബിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 04:29 PM IST
  • ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയവർക്കും അവിടെ നിലവിൽ ഉള്ള പലർക്കും എതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്.
  • പലരുടെയും കുടുംബങ്ങളെ പോലും ഇത് സാരമായി ബാധിക്കുന്നുണ്ട്.
  • ഈ സാഹചര്യത്തിൽ സൈബർ ആക്രമണത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സീസൺ 4ലെ മുൻ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ.
Dr. Robin Radhakrishnan: 'ബോയ്കോട്ട് ഡീ​ഗ്രേഡിങ്', ബി​ഗ് ബോസ് മത്സരാർഥികൾക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ഡോ. റോബിൻ

ബി​ഗ് ബോസ് മലയാളം സീസൺ 4 അതിന്റെ ഫിനാലെയിലേക്ക് കടക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഈ സീസണിലെ മത്സരാർഥിയെ പ്രേക്ഷകർക്ക് അറിയാം. അവിടെയുള്ള ഓരോ മത്സരാർഥിയും ശക്തമായി കളിച്ച് വിജയത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. അതിനിടെ ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയവർക്കും അവിടെ നിലവിൽ ഉള്ള പലർക്കും എതിരെ നിരവധി സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. പലരുടെയും കുടുംബങ്ങളെ പോലും ഇത് സാരമായി ബാധിക്കുന്നുണ്ട്. 

ഈ സാഹചര്യത്തിൽ സൈബർ ആക്രമണത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സീസൺ 4ലെ മുൻ മത്സരാർഥി ഡോ. റോബിൻ രാധാകൃഷ്ണൻ. ബോയ്കോട്ട് ഡീ​ഗ്രേഡിങ്ങ് എന്ന് പറഞ്ഞ് കൊണ്ടുള്ള ഒരു വീഡിയോ ആണ് റോബിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Also Read: Jasmine M Moosa: 'ഇത്രയും വെറുപ്പും കളിയാക്കലുകളും അവൾ അർഹിക്കുന്നതല്ല', മോണികയുമായി ബ്രേക്ക് അപ്പ് ആയെന്ന് ജാസ്മിൻ

ഡോ. റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ

എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരോടും എനിക്ക് ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്. കാരണം ബി​ഗ് ബോസ് സീസൺ 4 ഫിനാലെ എത്താറായിരിക്കുകയാണ്. മത്സരാർഥികൾ വളരെ ശക്തമായി കളിക്കുന്നുണ്ട്. പല രീതിയിലുള്ള അനാവശ്യമായ ഡീ​ഗ്രേഡിങ്ങും സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഇത് കണ്ട് കഴിഞ്ഞാൽ അവരുടെ കുടുംബം വിഷമിക്കും. അനാവശ്യമായ ഡീ​ഗ്രേഡിങ്ങും സൈബർ ആക്രമണങ്ങളും വേണ്ട എന്നതാണ് എന്റെ അഭിപ്രായം. അത് കൊണ്ട് ബോയ്കോട്ട് ഡീ​ഗ്രേഡിങ്ങ്. 

ബി​ഗ് ബോസ് മലയാളം സീസൺ 4 80 ദിവസം പിന്നിട്ടിരിക്കുകയാണ്. നിലവിൽ ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി കടുത്ത മത്സരങ്ങളെയാണ് മത്സരാർഥികൾ നേരിടുന്നത്. മത്സരാർഥികളുടെ ക്ഷമ, ശക്തി, ബുദ്ധി തുടങ്ങിയവയെല്ലാം പരീക്ഷിക്കുന്ന തരത്തിലുള്ള മത്സരങ്ങളാണ് ബി​ഗ് ബോസ് ഇവർക്കായി ഒരുക്കിയിട്ടുള്ളത്. ബി​ഗ് ബോസ് നൽകുന്ന ഈ ടാസ്ക്കുകളിൽ ജയിച്ച് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വ്യക്തി നേരിട്ട് ഫിനാലെയിൽ എത്തുന്നതാണ് ടിക്കറ്റ് ടു ഫിനാലെ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News