Jasmine M Moosa: 'ഇത്രയും വെറുപ്പും കളിയാക്കലുകളും അവൾ അർഹിക്കുന്നതല്ല', മോണികയുമായി ബ്രേക്ക് അപ്പ് ആയെന്ന് ജാസ്മിൻ

ഷോയിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ജാസ്മിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ബി​ഗ് ബോസിൽ പുറത്തായ മറ്റ് മത്സരാർഥികളുമായുള്ള യാത്രയും ചിത്രങ്ങളുമൊക്കെ ഇതിലുണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 03:46 PM IST
  • ഷോയിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ജാസ്മിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.
  • ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു കാര്യം വെളിപ്പെടുത്തി കൊണ്ട് ലൈവിൽ എത്തിയിരിക്കുകയാണ് ജാസ്മിൻ.
  • തന്റെ പങ്കാളിയായ മോണിക്കയുമായി പിരിയുന്നുവെന്ന വെളിപ്പെടുത്തലാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്.
  • ബ്രേക്ക് അപ്പ് ആകാനുള്ള കാരണവും ജാസ്മിൻ ലൈവിലൂടെ വ്യക്തമാക്കി.
Jasmine M Moosa: 'ഇത്രയും വെറുപ്പും കളിയാക്കലുകളും അവൾ അർഹിക്കുന്നതല്ല', മോണികയുമായി ബ്രേക്ക് അപ്പ് ആയെന്ന് ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ 4ലെ ഏറ്റവും ശക്തയായ മത്സരാർഥിയായിരുന്നു ജാസ്മിൻ എം മൂസ. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ജാസ്മിൻ ഈ ഷോയിൽ നിന്നും ക്വിറ്റ് ചെയ്തത്. റിയാസ് എന്ന മത്സരാർഥിയെ റോബിൻ രാധാകൃഷ്ണൻ ദേഹോപദ്രവം ചെയ്തു എന്ന പേരിലുള്ള പ്രശ്നത്തിന് പിന്നാലലെയാണ് ജാസ്മിനും ക്വിറ്റ് ചെയ്തതും പിന്നാലെ റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയതും. മാനസികമായി പിടിച്ച് നിൽക്കാൻ പറ്റില്ല പുറത്ത് പോകണം എന്ന് ജാസ്മിൻ തന്നെ ആവശ്യപ്പെട്ടിട്ടാണ് ബി​ഗ് ബോസ് അവർക്ക് അതിനുള്ള അനുമതി നൽകിയത്.

ഷോയിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം ജാസ്മിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ബി​ഗ് ബോസിൽ പുറത്തായ മറ്റ് മത്സരാർഥികളുമായുള്ള യാത്രയും ചിത്രങ്ങളുമൊക്കെ ഇതിലുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു കാര്യം വെളിപ്പെടുത്തി കൊണ്ട് ലൈവിൽ എത്തിയിരിക്കുകയാണ് ജാസ്മിൻ. തന്റെ പങ്കാളിയായ മോണിക്കയുമായി പിരിയുന്നുവെന്ന വെളിപ്പെടുത്തലാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്. ബ്രേക്ക് അപ്പ് ആകാനുള്ള കാരണവും ജാസ്മിൻ ലൈവിലൂടെ വ്യക്തമാക്കി. 

Also Read: Janaki Sudheer : ബിഗ് ബോസ് താരം ജാനകി സുധീർ നായികയായി എത്തുന്നു; ഇൻസ്റ്റയുടെ ഫസ്റ്റ് ലുക്കെത്തി

 

ജാസ്മിന്റെ വാക്കുകൾ

വ്യക്തിജീവിതത്തെ കുറിച്ച് സംസാരിക്കാനാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് ജാസ്മിന്റെ ലൈവ് തുടങ്ങുന്നത്. എല്ലാവര്‍ക്കും മോണികയെ കുറിച്ച് അറിയാം. എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒരു വർഷമായി മോണിക എന്റെ പാർട്ണർ ആയിരുന്നു. ബി​ഗ് ബോസിലേക്ക് ഞാൻ പോകുന്ന സമയത്ത് എന്റെ ഫാമിലി ആയിട്ട് നിന്നത് മോണിക മാത്രമായിരുന്നു. പിന്നെ എന്റെ ഡോഗ് സിയാലോയും. ഷോയിലേക്ക് ഞാന്‍ പോയ സമയത്ത് സിയാലോയെ നോക്കിയതും മോണിക ആയിരുന്നു. ഞങ്ങള്‍ രണ്ടാളെയും കുറിച്ചുള്ള ഒരു കാര്യം സംസാരിക്കാനാണ് വന്നത്. കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് മോണിക്കയ്ക്കും എനിക്കും നേരെ ഒരുപാട് സൈബര്‍ ബുള്ളിങ്ങും ആക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. 

ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ ഇതെല്ലാം അനുഭവിക്കുന്നുണ്ട്. ഇതിലൊന്നും ഭാഗമല്ലാത്ത മോമികയും ഈ സൈബർ ബുള്ളിങ്ങ് അനുഭവിക്കുന്നുണ്ട്. അവള്‍ അത് അര്‍ഹിക്കുന്നതല്ല. ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ മാനസികയുമായി ഒരുപാട് തകര്‍ന്നു. ഒരു റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ മെന്റലി, ഫിസിക്കലി എല്ലാം നമ്മൾ അവയിലബിൾ ആയിരിക്കണം. എന്നാൽ എനിക്ക് അത് പറ്റുന്നില്ല. അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. ഈ വെറുപ്പും കളിയാക്കലുകളും മോണിക അർഹിക്കുന്നില്ല. അവളുടെ സന്തോഷകരമായ ജീവിതത്തിന് ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News