Padmaraj Ratheesh: മോഹൻ തോമസാണെന്റെ ഹീറോ...! ഈ ചിത്രത്തിൽ ഞാനൽപ്പം വ്യത്യസ്തമാണ്; പത്മാരാജ് രതീഷ്

Padmaraj Ratheesh Interview: തന്റെ പുതിയ ചിത്രമായ ''എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ'' എന്ന സിനിമയുടെ ഭാ​ഗമായി സീ മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു പത്മരാജ്.       

Written by - Ashli Rajan | Last Updated : Mar 21, 2024, 04:07 PM IST
  • വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്തിട്ടുള്ള ഒരു സിനിമയാണിത്. ഞാൻ ഈ സിനിമ തിരഞ്ഞെടുക്കാനുള്ള കാരണം എനിക്ക് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടു എന്നുള്ളതാണ്.
  • കൂടുതലായും രാത്രികാല രംഗങ്ങളാണ് സിനിമയിൽ ഉള്ളത്. വളരെ കുറച്ചു ദിവസം മാത്രമായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ‌
Padmaraj Ratheesh: മോഹൻ തോമസാണെന്റെ ഹീറോ...! ഈ ചിത്രത്തിൽ ഞാനൽപ്പം വ്യത്യസ്തമാണ്; പത്മാരാജ് രതീഷ്

കാലയവനികയിൽ മറഞ്ഞെങ്കിലും മലയാള സിനിമയിലെ പൂച്ചക്കണ്ണുകാരനായ രതീഷ് എന്ന നടൻ ‌‌ സിനിമാസ്വാദകർക്ക് എന്നും ഒരു ഹരം തന്നെയാണ്.. നായകനായും വില്ലനായും ഒരേ പോലെ ഷൈൻ ചെയ്യാൻ കഴിവുള്ള നടൻ. പ്രേക്ഷകരെ സംബന്ധിച്ച് രതീഷ് എന്നത് ഒരു സിനിമ നടൻ എന്നതിലുപരി ഒരു കാലത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. ‌എന്നാൽ അച്ഛനെന്ന നടനേക്കാൾ തനിക്കിഷ്ടം യഥാർത്ഥ ജീവിതത്തിലെ പച്ചയായ മനുഷ്യ സ്നേഹിയെയാണെന്ന് പറയുകയാണ് നടനും അദ്ദേഹത്തിന്റെ മകനുമായ പത്മരാജ് രതീഷ്.

വില്ലൻ കഥാപാത്രങ്ങൾ ചെയ്യണമെന്ന ആ​ഗ്രവുമായാണ് സിനിമയിലേക്കെത്തിയതെന്നും ''കമ്മീഷണർ'' എന്ന ചിത്രത്തിൽ അച്ഛൻ ചെയ്ത മോഹൻ തോമസ് എന്ന കഥാപാത്രമാണ് തന്നെ സ്വാധീനിച്ചതെന്നും പത്മരാജ് പറയുന്നു. തന്റെ പുതിയ ചിത്രമായ ''എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ'' എന്ന സിനിമയുടെ ഭാ​ഗമായി സീ മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു പത്മരാജ്. 

എന്നിട്ടും നീ അറിഞ്ഞില്ലല്ലോ വിശേഷങ്ങൾ..

വളരെ ചെറിയ ബഡ്ജറ്റിൽ ചെയ്തിട്ടുള്ള ഒരു സിനിമയാണിത്. ഞാൻ ഈ സിനിമ തിരഞ്ഞെടുക്കാനുള്ള കാരണം എനിക്ക് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടു എന്നുള്ളതാണ്. ഇതുവരെ ഞാൻ ചെയ്തു പോകുന്ന കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണ് എന്നിട്ടും നീ അറിഞ്ഞില്ലല്ലോ എന്ന ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. എനിക്ക് എന്തെങ്കിലും എക്സ്പിരിമെന്റ് ചെയ്യാൻ കഴിയും എന്ന് തോന്നിയ കഥാപാത്രം. കൂടുതലായും രാത്രികാല രംഗങ്ങളാണ് സിനിമയിൽ ഉള്ളത്. വളരെ കുറച്ചു ദിവസം മാത്രമായിരുന്നു ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ‌എന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രമാണ് ജോഷി സാർ സംവിധാനം ചെയ്ത ആന്റണി. ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിൽ ഒന്ന് ഡിഎൻഎ ആണ്.

ALSO READ: നടി അരുന്ധതി നായർ വെന്റിലേറ്ററിൽ, നില ​ഗുരുതരം; സഹായം അഭ്യർത്ഥിച്ച് കുടുംബം

മമ്മൂക്കയോടൊപ്പമുള്ള ചിത്രത്തോട് ഇഷ്ട കൂടുതലുണ്ട്

ഞാൻ ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും എനിക്കിഷ്ടമായത് കൊണ്ട് തന്നെയാണ് ചൂസ് ചെയ്തിട്ടുള്ളത്. എങ്കിലും ഇവയിൽ  കുറച്ചുകൂടി ഇഷ്ടക്കൂടുതലുള്ളത് മമ്മൂക്കയുടെ കൂടെ അഭിനയിച്ച എന്റെ ആദ്യ സിനിമയായ ഫയർമാൻ തന്നെയായിരിക്കും.

അച്ഛന്റെ മോഹൻ തോമസ് ആണ് എന്റെ ഹീറോ

സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ വന്നിട്ടുള്ളത്. അച്ഛൻ അഭിനയിച്ച ''കമ്മീഷണർ'' എന്ന സിനിമയിലെ മോഹൻ തോമസ് എന്ന കഥാപാത്രത്തെ എന്നെ കൂടുതൽ ആകർഷിച്ചിരുന്നു. ഇത്തരം കഥാപാത്രങ്ങളാണ് ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ഭാവിയിലും കൂടുതൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്യാനാണ് താൽപര്യപ്പെടുന്നത്. അച്ഛൻ ചെയ്തതിൽ ഏറ്റവും ഇഷ്ടവും കമ്മീഷണർ, വഴിയോരക്കാഴ്ചകൾ,  രാജാവിന്റെ മകൻ തുടങ്ങിയ സിനിമകൾ തന്നെയാണ്.

അച്ഛൻ എന്ന നടനെക്കാൾ ഇഷ്ടം റിയൽ ലൈഫിൽ അച്ഛനെ...

ഒരു നടൻ എന്നതിലുപരി യഥാർത്ഥ ജീവിതത്തിൽ ഞാൻ അച്ഛനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിനയവും, താഴ്മയും, മറ്റുള്ളവരോടുള്ള അച്ഛന്റെ  ഇടപെടലും എല്ലാം എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. ഓരോ സുഹൃത്ത് ബന്ധങ്ങളും എങ്ങനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം എന്നുള്ള കാര്യങ്ങളൊക്കെ ഞാൻ അച്ഛനിൽ നിന്നുമാണ് നിരീക്ഷിച്ചിട്ടുള്ളത്.

സിനിമയിൽ എത്താൻ വൈകിയോ...?

2011ലാണ് എന്റെ കോളേജ് ലൈഫ് അവസാനിക്കുന്നത്. അതുകഴിഞ്ഞ് വർക്ക് ചെയ്തു. അത് അമ്മയുടെ നിർബന്ധമായിരുന്നു പഠിച്ച് ഒരു ജോലി നേടണം എന്നുള്ളത്. ആ ഒരു എക്സ്പീരിയൻസിനു ശേഷം മാത്രമേ സിനിമയിലേക്ക് വരാകൂ എന്നുള്ളത് അമ്മയുടെ നിർബന്ധം ആയിരുന്നു. കോളേജിൽ പഠിക്കുന്ന കാലം തൊട്ട് എനിക്ക് മൂവി ഓഫേർസ് വരാറുണ്ടായിരുന്നു. എന്നാൽ പഠിച്ച് ജോലി ചെയ്തതിനുശേഷം സിനിമയിലെത്തുക എന്നുള്ളതായിരുന്നു തീരുമാനം.

രതീഷിനെ സിനിമാലോകം മറന്നോ...?

അച്ഛൻ എന്ന നടന് ഇപ്പോഴും ഒരുപാട് ഫാൻസ് ഉണ്ട്. പല ആളുകളും അദ്ദേഹത്തിന്റെ പഴയ സിനിമകളിലെ രം​ഗങ്ങളും പാട്ടുകളുമൊക്കെ ആയിട്ട് എനിക്ക് അയച്ചു തരാറുണ്ട്. വാട്സാപ്പിൽ ഒരു ഗ്രൂപ്പുണ്ട്. അതിലൊക്കെ അച്ഛനെ കുറിച്ച് ഒരുപാട് എഴുത്തുകളും കാര്യങ്ങളുമൊക്കെ വരാറുണ്ട്. ആ രീതിയിൽ ഒരുപാട് ആളുകൾ ഇപ്പോഴും അച്ഛനെ മനസ്സിൽ കൊണ്ടു നടക്കുന്നവരാണ്. അതുതന്നെയല്ലേ ഏറ്റവും വലിയ സ്മരണ പുതുക്കൽ എന്ന് പറയുന്നത്. 

ഇതിൽ കൂടുതലായിട്ട് മറ്റൊന്നും തന്നെ നേടാൻ ഇല്ല എന്നുള്ളതാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രേക്ഷക മനസ്സിൽ അച്ഛൻ എന്ന നടൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അതിൽ കൂടുതൽ ഒന്നും തന്നെ ശരിക്കും ആവശ്യമില്ല. എന്നാലും എന്തുകൊണ്ട് ഒരു പ്ലാറ്റ്ഫോമിൽ അച്ഛന്റെ സമരണ പുതുക്കുന്ന തരത്തിൽ വരുന്നില്ല എന്ന് ചോദിച്ചാൽ എനിക്ക് ഇപ്പോഴും അറിയില്ല ഒരുപക്ഷേ അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടായിരിക്കാം.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News