തിരുവനന്തപുരം: ബൈക്കപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയിൽ. നിലവിൽ അരുന്ധതി വെൻലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച കോവളം ബൈപ്പാസിൽ വെച്ചാണ് അരുന്ധതി അപകടത്തിൽ പെടുന്നത്. തലയ്ക്ക് സാരമായ പരിക്കേറ്റ താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിന്നാലെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. അരുന്ധതിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. വാരിയെല്ലുകൾക്കും ഗുരുതരമായ ക്ഷതം സഭവിച്ചിട്ടുണ്ട്.
നടിയുടെ സഹോദരി ആരതി നായരാണ് സഹായം അഭ്യർത്ഥിച്ച് സുഹൃത്ത് ശരത്ത് ലാൽ പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സറ്റോറി പങ്കുവെച്ചിരിക്കുന്നത്. ദിവസവുമുള്ള ആശുപത്രി ചിലവുകൾ താങ്ങാൻ സാധിക്കുന്നില്ല. തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ കാര്യങ്ങൾ തെയ്യുന്നുണ്ട് എങ്കിലും ചെലവുകൾ താങ്ങാവുന്നതിലും അധികമാവുകയാണ്. നിങ്ങളാൽ കഴിയുന്ന തരത്തിൽ സംഭാവനകൾ നൽകി സഹായിക്കണമെന്നും പോസ്റ്റിൽ പറയുന്നു. അരുന്ധതിയുടെ വിവരങ്ങൾ അന്വേഷിക്കുന്നവരോട് നന്ദിയുണ്ടെന്നും എന്നാൽ കൂടുതൽ കാര്യങ്ങൾ പറയാനാകുന്ന സാഹചര്യമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: ബ്ലെസിയെ പോലുള്ള ആളുകളോടൊപ്പം ജോലി ചെയ്യുന്നത് അനുഗ്രഹം, മനസ് തുറന്ന് എ ആര്‍ റഹ്‌മാന്‍
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരരിചിതയായ നടിയാണ് അരുന്ധതി. ഒരു യൂട്യൂബ് ചാനലിന് വേണ്ടിയുള്ള ഷൂട്ടിങ്ങിനായി പോയി സഹോദരനൊപ്പം തിരിച്ചു വരികയായിരുന്നു നടി. രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡിൽ കിടന്നു. ഒടുവിൽ അതുവഴി പോയ മറ്റു വാഹനയാത്രക്കാരാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്. തമിഴിലൂടെയാണ് അരുന്ധതി സിനിമാരംഗത്ത് സജീവമാകുന്നത്. തമിഴിലെ സൂപ്പർ ഹിറ്റ് സിനിമയായ സൈത്താനിലെ നായികയായിരുന്നു. ആദ്യ മലയാള ചിത്രം ഒറ്റയ്ക്കൊരു കാമുകനാണ്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.