Iraivan Ott: ജയം രവി ചിത്രം 'ഇരൈവൻ' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ജയം രവി നായകനായ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഇരൈവൻ. 

Written by - Zee Malayalam News Desk | Last Updated : Oct 28, 2023, 09:42 AM IST
  • പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രമാണ് ഇരൈവൻ.
  • സെപ്റ്റംബർ 28നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
  • ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായിരുന്നു.
Iraivan Ott: ജയം രവി ചിത്രം 'ഇരൈവൻ' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?

ജയം രവി, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഇരൈവൻ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രമാണ് ഇരൈവൻ. സെപ്റ്റംബർ 28നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായിരുന്നു.

ജയം രവി നായകനായ ഒരു ക്രൈം ത്രില്ലർ ചിത്രമാണ് ഇരൈവൻ. പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്ത ജയം രവി ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഡ്രീം ബിഗ് ഫിലിംസായിരുന്നു കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. ക്യാമറ - ഹരി പി വേദനത്, എഡിറ്റർ - മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, ആക്ഷൻ - ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന,  പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News