നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി; വീഡിയോ വൈറലാകുന്നു

എന്നെങ്കിലും ഒരിക്കൽ മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷി സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും.    

Written by - Ajitha Kumari | Last Updated : Jun 13, 2021, 11:33 PM IST
  • നമിതയെ ഡാൻസ് പഠിപ്പിച്ച് മീനാക്ഷി
  • ഡാന്‍സ് കളിക്കാന്‍ മാത്രമല്ല ഡാൻസ് പഠിപ്പിക്കാനും താന്‍ മിടുക്കിയാണെന്ന് മീനാക്ഷി തെളിയിച്ചിരിക്കുകയാണ്
  • മീനാക്ഷിയുടെ കൊറിയോഗ്രാഫിയെ കുറിച്ച് പറഞ്ഞത് നമിത തന്നെയാണ്
നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി; വീഡിയോ വൈറലാകുന്നു

ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരുപുത്രിയാണ് മീനാക്ഷി എന്ന കാര്യത്തിൽ ആർക്കും സംശയമില്ല അല്ലേ.  എന്നെങ്കിലും ഒരിക്കൽ മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷി സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും.  

എന്നാല്‍ തനിക്ക് അഭിനയത്തില്‍ തീരെ താല്‍പര്യമില്ലയെന്നാണ് മീനാക്ഷി (Meenakshi Dileep) പറയുന്നത്. അതേസമയം അമ്മയെ പോലെ താനും നല്ലൊരു നര്‍ത്തികിയാണെന്ന് മീനാക്ഷിയും തെളിയിച്ചിട്ടുണ്ട്.  മീനാക്ഷിയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Also Read: Yami Gautam: അറിയാം.. യാമിയുടെ സൗന്ദര്യ രഹസ്യങ്ങൾ! 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_)

 

ഇപ്പോൾ ഡാന്‍സ് കളിക്കാന്‍ മാത്രമല്ല ഡാൻസ് പഠിപ്പിക്കാനും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മുടെ കൊച്ചു മീനാക്ഷി.  മീനാക്ഷിയുടെ വിദ്യാർത്ഥി ആരാന്നറിയണ്ടേ? മറ്റാരുമല്ല തന്റെ സുഹൃത്തും നടിയുമായ നമിത പ്രമോദാണ് (Namitha Pramod)

മീനാക്ഷിയുടെ (Meenakshi) കൊറിയോഗ്രാഫിയെ കുറിച്ച് പറഞ്ഞത് നമിത തന്നെയാണ്.  നമിത പങ്കുവെച്ചൊരു ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.  ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ ഡാന്‍സ് വീഡിയോ നമിത പങ്കുവച്ചത്. ഈ ഡാന്‍സ് കൊറിയോഗ്രഫി മീനാക്ഷിയാണ് ചെയ്തതെന്ന് നമിത പറയുന്നുണ്ട്. പിന്നാലെ മീനാക്ഷിയുമെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News