'നമിത' ബിജെപിയില്‍? ആശംസകള്‍ നേര്‍ന്ന് പ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ താരം നമിത കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്  ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.

Last Updated : Dec 2, 2019, 04:29 PM IST
'നമിത' ബിജെപിയില്‍? ആശംസകള്‍ നേര്‍ന്ന് പ്രവര്‍ത്തകര്‍

തെന്നിന്ത്യന്‍ താരം നമിത കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്  ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗ്വത്വം സ്വീകരിച്ചത്.

ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം അംഗത്വമെടുക്കാന്‍ എത്തിയത്. 2016 ൽ എ.ഐ.ഡി.എം.കെ.യിൽ നമിത അംഗത്വം എടുത്തിരുന്നു. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു താരം എ.ഐ.ഡി.എം.കെ.യിൽ ചേർന്നത്. 

പുലിമുരുകൻ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും നമിത വേഷമിട്ടിട്ടുണ്ട്. 

ബിജെപിയില്‍ ചേര്‍ന്ന നമിതയ്ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. എന്നാല്‍, അവയില്‍ ചിലത് ലഭിക്കുന്നത് മലയാളി ചലച്ചിത്ര താരം നമിതാ പ്രമോദിനാണെന്ന് മാത്രം.  

നമിത ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നമിത പ്രമോദിന്‍റെ പേജിൽ ആശംസ പ്രവാഹമെത്തിയത്. 

നമിതയുടെ അവസാനത്തെ പോസ്റ്റിനു താഴെയുള്ള കമന്‍റിൽ ഭൂരിഭാഗം കമന്‍റുകളും ആശംസകള്‍ നേര്‍ന്നുള്ളതാണ്. 'നല്ല തീരുമാനം നമിതേച്ചി', 'സംഘശക്തിയിലേക്ക് സ്വാഗതം' എന്നൊക്കെയാണ് കമന്‍റുകൾ.

Trending News