മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങൾ വൈറലാകുന്നു

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവർ രണ്ടുപേരുമല്ല മറിച്ച് മകൾ മീനാക്ഷിയാണ്.  മീനാക്ഷിയുടെ വിഷു ദിന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

Written by - Ajitha Kumari | Last Updated : Apr 15, 2021, 05:00 PM IST
  • കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ചർച്ചയാകുകയാണ്.
  • ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകൾ മീനാക്ഷിയാണ്.
  • മീനാക്ഷിയുടെ വിഷു ദിന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മഞ്ജുവിനെപ്പോലെ അണിഞ്ഞൊരുങ്ങി മീനാക്ഷിയും, ചിത്രങ്ങൾ വൈറലാകുന്നു

കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ചർച്ചയാകുകയാണ്.  പൊതുവേ മഞ്ജു വാര്യരുടെ ആയാലും ദിലീപിന്റെ ആയാലും ചെറിയ ചെറിയ കാര്യങ്ങളും വലൈയ്യ ചർച്ചയാകാറുള്ളത് പതിവാണ്. 

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇവർ രണ്ടുപേരുമല്ല മറിച്ച് മകൾ മീനാക്ഷിയാണ്.  മീനാക്ഷിയുടെ വിഷു ദിന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ചിത്രം മീനാക്ഷി തന്നെയാണ് പങ്കുവെച്ചിരിക്കുന്നതും.  ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്.  

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Meenakshi G (@i.meenakshidileep)

 

മീനാക്ഷി സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടുള്ള ചിത്രമായിരുന്നു അത്. അതും വിഷു ആശംസകൾ നേർന്നുകൊണ്ട്.  വീട്ടിൽ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രമാണിത്.  ചിത്രത്തിന് കമന്റായി നിരവധി ആരാധകരാണ് മീനാക്ഷിക്കും വിഷു ആശംസകൾ നേർന്നിരിക്കുന്നത്.  

Also Read: Sunny Leone: മുംബൈയിൽ ഫ്ലാറ്റ് വാങ്ങി സണ്ണി ലിയോണി; വില കേട്ടാൽ ഞെട്ടും..!

തന്റെ ഇൻസ്റ്റഗ്രാമിലാണ് മീനാക്ഷി ചിത്രം പങ്കുവെച്ചത്. അടുത്ത സമയം മുതലാണ് മീനാക്ഷി ഇൻസ്റ്റയിൽ സജീവമായത്. ചിത്രത്തിന് കമന്റായി ചിലർ മീനാക്ഷിയുടെ ചിത്രം കാണുമ്പോൾ അമ്മ മ‍ഞ്ജുവിനെയാണ് (Manju Warrier)  ഓർമ വരുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. അമ്മയെ പോലെയുണ്ട് മകളെന്നും ആരാധകർ കുറിച്ചിട്ടുണ്ട്.  മീനാക്ഷിയുടെ ഈ ചിത്രം സുഹൃത്തായ അഞ്ജലിയാണ് എടുത്തത്.  

മീനാക്ഷിയുടെ ചിത്രത്തിന് കമന്റുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.  മഞ്ജു വാര്യരുടെ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയായിരുന്നു മീനാക്ഷിയുടെ ഈ പുതിയ ചിത്രം പുറത്തു വന്നത്. അതോടെ മീനാക്ഷിയുടെ ലുക്കും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News