Nanjiyamma: അവാർഡുകൾ സൂക്ഷിക്കാൻ ഒരിടം; പ്രിയ ഗായിക നഞ്ചിയമ്മയ്ക്ക് ഒടുവിൽ സ്വന്തം വീടായി

Nanjiyamma New House: തനിക്ക് അവാർഡുകൾ ലഭിച്ചെങ്കിലും ഇതൊക്കെ സൂക്ഷിച്ചുവയ്ക്കാൻ ഒരിടം ഇല്ലെന്ന വിഷമം നഞ്ചിയമ്മയ്ക്ക് ഉണ്ടായിരുന്നു. നഞ്ചിയമ്മയുടെ ഈ ദയനീയാവസ്ഥ കണ്ട് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഫിലോകാലിയ ഫൗണ്ടേഷന്‍ തയ്യാറാകുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 12:18 PM IST
  • നഞ്ചിയമ്മയ്ക്ക് ഒടുവിൽ സ്വന്തം വീടായി
  • കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കെ' എന്ന പാട്ട് പാടിയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാറാം നേടിയത്
Nanjiyamma: അവാർഡുകൾ സൂക്ഷിക്കാൻ ഒരിടം; പ്രിയ ഗായിക  നഞ്ചിയമ്മയ്ക്ക് ഒടുവിൽ സ്വന്തം വീടായി

പാലക്കാട്: Nanjiyamma New House: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ സ്വന്തമായിട്ടൊരു അടച്ചുപ്പുള്ളൊരു വീടായി.  അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ 'കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കെ' എന്ന പാട്ട് പാടിയാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരത്തിലേയ്ക്ക് നടന്നു കയറിയത്.  ആട് മേച്ചും കൃഷി ചെയ്തും കൂലിപ്പണിയെടുത്തുമെല്ലാം ജീവിച്ചിരുന്ന നഞ്ചിയമ്മയിൽ ഒളിഞ്ഞിരുന്ന ഗായികയെ പുറത്തുകൊണ്ടുവന്നത് അന്തരിച്ച സംവിധായകന്‍ സച്ചിയാണ്.  

Also Read: Padavettu OTT Release : നിവിൻ പോളിയുടെ പടവെട്ട് ഒടിടിയിലെത്തി; എവിടെ കാണാം?

ശരിക്കും പറഞാൻ നഞ്ചിയമ്മ പാട്ടുപാടിയ സിനിമ ഇറങ്ങുന്നതിനും മുന്നേ നഞ്ചിയമ്മയുടെ പാട്ട് ഹിറ്റായി എന്നതാണ് വലിയൊരു സത്യം. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയപ്പോൾ ഇതൊക്കെ സൂക്ഷിച്ചു വയ്ക്കാൻ നഞ്ചിയമ്മയ്ക്ക് സ്വന്തമായി ഒരു വീട് പോലും ഉണ്ടായിരുന്നില്ല എന്ന വിഷമമാണ് ഇപ്പോൾ മാറിയിരിക്കുന്നത്.  അതെ... ഇപ്പോൾ നഞ്ചിയമ്മയ്ക്ക് സ്വന്തമായി ഒരു വീട് ആയിരിക്കുകയാണ്.  'ഫിലോകാലിയ ഫൌണ്ടേഷന്‍' ആണ് നഞ്ചിയമ്മയ്ക്ക് ഒരു സ്വപ്ന വീട് പണിതു നൽകിയത്.

Also Read: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും...! 

അട്ടപ്പാടിയിലെ നക്കുപതി ഊരിൽ അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലാണ് നഞ്ചിയമ്മ ഇതുവരെ കഴിഞ്ഞത്.  തനിക്ക് അവാർഡുകൾ ലഭിച്ചെങ്കിലും ഇതൊക്കെ സൂക്ഷിച്ചുവയ്ക്കാൻ ഒരിടം ഇല്ലെന്ന വിഷമം നഞ്ചിയമ്മയ്ക്ക് ഉണ്ടായിരുന്നു ഇത് പലയിടത്തും പല ആവർത്തി നഞ്ചിയമ്മ പറഞ്ഞിട്ടും ഉണ്ട്.  നഞ്ചിയമ്മയുടെ ഈ ദയനീയാവസ്ഥ കണ്ട് നല്ല വീട് നിര്‍മ്മിച്ച് നല്‍കാന്‍ ഫിലോകാലിയ ഫൗണ്ടേഷന്‍ തയ്യാറാകുകയും മൂന്ന് മാസം മുമ്പ് വീടിന് തറക്കല്ലിടുകയും ചെയ്തിരുന്നു. ശേഷം പണി അതിവേഗം പൂർത്തിയാക്കി നഞ്ചിയമ്മയ്ക്ക് താക്കോൽ കൈമാറുകയും ചെയ്തു. കഴിഞ്ഞ ദിവസം നഞ്ചിയമ്മ വീട്ടിൽ താമസം തുടങ്ങുകയും ചെയ്തു.  അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്സൈസ് ഇന്‍സ്പെക്ടറുടെ വേഷം ചെയ്ത ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുമായ പഴനി സ്വാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലാണ് നഞ്ചിയമ്മ പ്രവര്‍ത്തിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News