Padavettu OTT Release : നിവിൻ പോളിയുടെ പടവെട്ട് ഒടിടിയിലെത്തി; എവിടെ കാണാം?

Padavettu Movie OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സാണ്. റ്റ്

Written by - Zee Malayalam News Desk | Last Updated : Nov 25, 2022, 11:43 AM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്‌സാണ്.
  • ഒക്ടോബർ 25 അർദ്ധരാത്രി മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.
  • ഒക്ടോബർ 21 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പടവെട്ട്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.
  • നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്.
Padavettu OTT Release :  നിവിൻ പോളിയുടെ പടവെട്ട് ഒടിടിയിലെത്തി; എവിടെ കാണാം?

നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പടവെട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തി. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്‌സാണ്. ഒക്ടോബർ 25 അർദ്ധരാത്രി മുതലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്.   ഒക്ടോബർ 21 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പടവെട്ട്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.  നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നിരവധി വിവാദങ്ങളിലൂടെയാണ് കടന്നു പോയത്.

ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലൻ പാറക്കൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്തത്. അൻവർ അലിയുടെ വരികൾക്ക് 96ലൂടെ തെന്നിന്ത്യയിൽ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.

ALSO READ: Padavettu Movie Review: ചെറുത്ത് നിൽപ്പിന്‍റെ രാഷ്ട്രീയവുമായി 'പടവെട്ട്'; ഡീറ്റൈൽഡ് റിവ്യൂ

 "കൃഷി ചെയ്യുന്ന മണ്ണിന് മേലുള്ള കർഷകന്‍റെ അവകാശം" , കേരളം ഉണ്ടായ കാലം മുതലേ നമ്മൾ ചർച്ച ചെയ്യുന്ന വിഷയമാണിത്. ഈ വിഷയമാണ് ഈ ചിത്രവും ചർച്ച ചെയ്യുന്നത്.  ആ വിഷയത്തെ ആധുനിക കാലത്തെ സാഹചര്യങ്ങൾക്ക് യോജിച്ച രീതിയിൽ വളരെ മികച്ച രീതിയിൽ ചർച്ച ചെയ്യാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. 

പടവെട്ടിൽ ആദ്യം എടുത്ത് പറയേണ്ടത് ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. നായക കഥാപാത്രമായ നിവിൻ പോളി മുതൽ ജൂനിയർ ആർട്ടിസ്റ്റായി സ്ക്രീനിലെത്തിയ ഒരു കർഷകനാണെങ്കിൽ പോലും എല്ലാരും അവരുവരുടെ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ജാഫർ ഇടുക്കി, സണ്ണി വെയ്ൻ എന്നിവർ പടവെട്ടിൽ വളരെ കുറച്ച് സമയം മാത്രമാണ് സ്ക്രീനിൽ എത്തുന്നതെങ്കിൽ പോലും അവരുടെ വേഷങ്ങൾ ആയാലും ചിത്രത്തിൽ അതിന്‍റേതായ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. അടുത്തതായി എടുത്ത് പറയേണ്ടത് ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മ വേഷം അവതരിപ്പിച്ച രമ്യാ സുരേഷ് ആണ്. അവരുടെ ചില സമയത്തെ നോട്ടത്തിലും മൂളലുകളിലും എല്ലാം വല്ലാത്തൊരു രസവും സ്വാഭാവികതയും ഉണ്ടായിരുന്നു. 

നിവിൻ പോളിയുടെ രവി എന്ന നായക കഥാപാത്രത്തിലോട്ട് വന്നാൽ ഇത് നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും വളരെ നല്ല രീതിയിൽ തന്നെ ആ കഥാപാത്രത്തെ അദ്ദേഹം സ്ക്രീനിലെത്തിച്ചിട്ടുണ്ട്. ഷമ്മി തിലകന്‍റെ കുയ്യാലി എന്ന കഥാപാത്രം, വളരെ നാളുകൾക്ക് ശേഷം അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അവസാനമായി എടുത്ത് പറയേണ്ടത് അഥിതി ബാലൻ അവതരിപ്പിച്ച ശ്യാമ എന്ന കഥാപാത്രമാണ്. അവരുടെ പ്രകടനത്തെപ്പറ്റി പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല, അരുവി എന്ന ചിത്രം മുതൽ തന്നെ പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. സ്ക്രീനിൽ എത്ര താരങ്ങൾ ഉണ്ടെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ അഥിതിയിലേക്ക് പോകുന്ന ഒരു പ്രത്യേക മാജിക് അവരിൽ ഉണ്ട്. സിനിമയിൽ നിവിൻ പോളിക്കും അതിഥി ബാലനുമിടയിലെ പ്രണയവും അതിനിടയിലെ പ്രശ്നങ്ങളും എല്ലാം തന്നെ നല്ല മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News