Jai Ganesh: ഉണ്ണി മുകുന്ദന്റെ 'ജയ് ​ഗണേഷ്' ഒരുങ്ങുന്നു; നവംബറിൽ ഷൂട്ടിം​ഗ് തുടങ്ങും

ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 11:55 AM IST
  • ഒരു മാസം മുൻപ് അതായത് ഓ​ഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്.
  • രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Jai Ganesh: ഉണ്ണി മുകുന്ദന്റെ 'ജയ് ​ഗണേഷ്' ഒരുങ്ങുന്നു; നവംബറിൽ ഷൂട്ടിം​ഗ് തുടങ്ങും

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രം  ജയ് ​ഗണേഷിന്റെ ഷൂട്ടിം​ഗ് തിയതി പ്രഖ്യാപിച്ചു. നവംബർ 10 മുതൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങും. ഒരു മാസം മുൻപ് അതായത് ഓ​ഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്‍റുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കർ രം​ഗത്ത് എത്തുകയും ചെയ്തു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുന്നതിന് ഒരു മാസം മുൻപ് തന്നെ സിനിമയുടെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

Also Read: ARM: 'അജയനോടുള്ള അവളുടെ പ്രണയമാണ് ഓരോ ഫ്രെയിമും'; 'അജയന്റെ രണ്ടാം മോഷണ'ത്തിലെ കൃതി ഷെട്ടിയുടെ ഫസ്റ്റ് ലുക്ക്

​ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രക്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News