Covid guidelines:ആർടിപിസിആർ വേണ്ട: യാത്രാ നിയമത്തിൽ ഇളവുമായി യുഎഇയും കുവൈറ്റും

കോവിഡ് കാലത്തിന്‍റെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് അറബ് രാജ്യങ്ങൾ. നേരത്തെ യുഎഇ സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാരത്തിനുമായി പല നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വാക്സിൻ സർട്ടിഫിക്കറ്റ് മതി എന്നുള്ളതാണ് ഏറ്റവും പുതിയ ഇളവ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 2, 2022, 02:44 PM IST
  • രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ആർടി പിസിആര്‍ ഫലം ആവശ്യമില്ലാത്തത്. വെള്ളിയാഴ്ച മുതൽ പുതിയ നിയമം നിലവില്‍ വന്നു.
  • വാക്സിൻ എടുക്കാത്തവർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലം ഹാജരാക്കിയാൽ മാത്രമേ യാത്ര ചെയ്യാനാകൂ.
  • കുട്ടികൾ അഞ്ച് വയസിന് താഴെയുള്ളവരാണെങ്കിൽ പരിശോധനകള്‍ ഒന്നും ന‍ടത്തേണ്ടതില്ല.
Covid guidelines:ആർടിപിസിആർ വേണ്ട: യാത്രാ നിയമത്തിൽ ഇളവുമായി യുഎഇയും കുവൈറ്റും

കുവൈറ്റ്, യുഎഇ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇനി ആർടിപിസിആർ പരിശോധനഫലം വേണ്ട. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ആർടി പിസിആര്‍ ഫലം ആവശ്യമില്ലാത്തത്. വെള്ളിയാഴ്ച മുതൽ പുതിയ നിയമം നിലവില്‍ വന്നു. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് യാത്രക്കാർ എയർ‌ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.  വാക്സിൻ എടുക്കാത്തവർ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് ആർടിപിസിആർ  പരിശോധന ഫലം ഹാജരാക്കിയാൽ മാത്രമേ യാത്ര ചെയ്യാനാകൂ. 

യാത്രയ്ക്ക് 14 ദിവസം മുമ്പ് മറ്റ് വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്തവരാണെങ്കിൽ. യാത്രയുടെ വിശദാംശങ്ങൾ അടക്കം എയർ സുവിധ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. കുട്ടികൾ അഞ്ച് വയസിന് താഴെയുള്ളവരാണെങ്കിൽ പരിശോധനകള്‍ ഒന്നും ന‍ടത്തേണ്ടതില്ല. എന്നാവൽ രോഗ ലക്ഷണങ്ങൾ ഉള്ളവരാണെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. അതേസമയം കോവിഡ് മരണങ്ങൾ യുഎഇയിൽ ദിവസങ്ങാളായി ഇല്ല. രോഗ ബാധിതരുടെ എണ്ണം വലിയ തോതിൽ കുറയുന്നുണ്ട്.

Read Also: Expo 2020 Dubai:വിസ്മയം തീര്‍ത്ത് ആഘോഷരാവ്; ചരിത്രമായി എക്സ്പോ 2020 

ഒപ്പം യുഎഇയിൽ ഒരു കോവിഡ് ടെസ്റ്റിങ് സെന്‍റർ കൂടി അടച്ചുപൂട്ടി. രോഗികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതോടെയാണ് ദുബായിലെ മാൾ ഓഫ് എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന റിവേഴ്സ് ട്രാൻസ്സിപ്റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റിങ് സെന്‍റർ ദുബായ് ഹെൽത്ത് അതോറിറ്റി അടച്ചതെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി. ദുബായിൽ പ്രവർത്തിക്കുന്ന കോവിഡ് ടെസ്റ്റിങ് സെന്‍ററകുകളുടെ വിശദ വിവരങ്ങൾ www.dha.gov.ae എന്ന വെബ് സൈറ്റിലൂടെ ലഭ്യമാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News