Kuwait നടത്തുന്ന Covid പ്രതിരോധത്തെ പ്രശംസിച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Kuwait കൈകൊണ്ടിരിയ്ക്കുന്ന Covid പ്രതിരോധ നടപടികളെ പ്രശംസിച്ച്  World Health Organisation.. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 09:00 PM IST
  • ഉ​യ​ര്‍​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങള്‍ പാലിച്ചും ഏറെ കാ​ര്യ​​ക്ഷ​മ​ത​യോ​ടെ​യും പ്ര​ഫ​ഷ​ന​ല്‍ മി​ക​വോ​ടെ​യു​മാ​ണ്​ കു​വൈ​റ്റി​ലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​
  • കഴിഞ്ഞ ജൂ​ണ്‍ 15നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കു​വൈറ്റി​ലെ സ്ഥി​രം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.
Kuwait നടത്തുന്ന Covid പ്രതിരോധത്തെ പ്രശംസിച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Kuwait City: Kuwait കൈകൊണ്ടിരിയ്ക്കുന്ന Covid പ്രതിരോധ നടപടികളെ പ്രശംസിച്ച്  World Health Organisation.. 

ഉ​യ​ര്‍​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങള്‍ പാലിച്ചും   ഏറെ കാ​ര്യ​​ക്ഷ​മ​ത​യോ​ടെ​യും പ്ര​ഫ​ഷ​ന​ല്‍ മി​ക​വോ​ടെ​യു​മാ​ണ്​ കു​വൈ​റ്റി​ലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍  പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ  (World Health Organisation - WHO) കു​വൈ​റ്റി​ലെ പ്ര​തി​നി​ധി ഡോ. ​അ​സ​ദ്​ ഹ​ഫീ​സ്​ പ​റ​ഞ്ഞു. കു​വൈറ്റിന്‍റെ  ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും  വിലയിരുത്തിയ ശേഷമായിരുന്നു പ്രതികരണം.  

കഴിഞ്ഞ ജൂ​ണ്‍ 15നാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കു​വൈറ്റി​ലെ സ്ഥി​രം ഓഫീസ്  പ്രവര്‍ത്തനം ആരംഭിച്ചത്.

അതേസമയം,  Covid പ്രതിരോധത്തിനുള്ള പ്രധാന നടപടിയെന്നോണം കുവൈറ്റ്  വാക്സിനേഷന്‍ നിര്‍ബന്ധമാക്കുകയാണ്.   ഷോപ്പിംഗ്‌ മാളുകള്‍,   റെസ്റ്റോറന്‍റ് , സലൂണ്‍ എന്നിവിടങ്ങളില്‍ പ്രവേശനത്തിന്​  Covid Vaccination​ നിര്‍ബന്ധമാണ്. അതായത്,  ഇത്തരം സ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കണമെ​ങ്കി​ല്‍ സി​വി​ല്‍ ഐ​ഡി ആ​പ്പി​ല്‍ പ​ച്ച​യോ മ​ഞ്ഞ​യോ നി​റ​ത്തി​ല്‍ പ്ര​തി​രോ​ധ സ്​​റ്റാ​റ്റ​സ് തെ​ളി​യ​ണം.  

Also Read: വ്യത്യസ്ത കമ്പനികളുടെ Covid Vaccine സ്വീകരിക്കാന്‍ അനുമതി നല്‍കി Saudi, ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം

വാക്സിന്‍ രണ്ട് ഡോസ് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രു​ടെ സ്​​റ്റാ​റ്റ​സ് പ​ച്ച നി​റ​ത്തി​ലും 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്കും കോ​വി​ഡ് മു​ക്തി നേ​ടി 90 ദി​വ​സം പി​ന്നി​ട്ട​വ​ര്‍​ക്കും ഓ​റ​ഞ്ച്​ നി​റ​ത്തി​ലു​മാ​ണ് ആ​പ്പു​ക​ളി​ല്‍ കാ​ണി​ക്കു​ക.  വാക്സിന്‍ എടുക്കാത്ത വര്‍ക്ക് ചുവപ്പ് നിറമാണ്‌ കാണിയ്ക്കുക.

കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക്​ വ​ലി​യ മാ​ളു​ക​ള്‍, റെസ്റ്റോറന്‍റു​ക​ള്‍, ഹെ​ല്‍​ത്ത്​​ ക്ല​ബു​ക​ള്‍, സ​ലൂ​ണു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം വി​ല​ക്കി​യു​ള്ള മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വ് ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യത്തില്‍ വരും.

ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടും  വാ​ക്​​സി​ന്‍ എ​ടു​ക്കാ​ന്‍ എ​ത്താ​ത്ത 45,000 കു​വൈ​റ്റി​ക​ളു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. വാ​ക്​​സി​ന്‍ എ​ടു​ക്കാ​ന്‍  ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍ ഇ​തി​ന്​ പു​റ​മെ​യാ​ണ്.

പ​ര​മാ​വ​ധി ആ​ളു​ക​ള്‍ വാ​ക്​​സി​ന്‍ എ​ടു​ത്താ​ല്‍ മാത്രമേ  സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രൂ എ​ന്ന​തി​നാ​ല്‍ സ​മ്മ​ര്‍​ദ ന​ട​പ​ടി​ക​ളി​ലൂ​ടെ എ​ല്ലാ​വ​രെ​യും കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News