Riyad: Covid Vaccination സംബന്ധിച്ച നിര്‍ണ്ണായക നിലപാടുമായി Saudi, വ്യത്യസ്ത കമ്പനികളുടെ Covid Vaccine സ്വീകരിക്കാന്‍ അനുമതി നല്‍കി ഭരണകൂടം.
കോവിഡ് വാക്സിന്‍റെ ഒന്നും രണ്ടും ഡോസുകള്‍ ഒരേ കമ്പനികളുടെ തന്നെ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടെ വ്യത്യസ്ത കമ്പനികളുടെ വാക്സിന്‍ സ്വീകരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.
വ്യത്യസ്ത കമ്പനികളുടെ ഒന്നും രണ്ടും ഡോസ് വാക്സിന്‍ സ്വീകരിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമായ രോഗപ്രതിരോധത്തിന് തടസമാവില്ല എന്നാണ് പഠനം തെളിയിക്കുന്നത്.
അതേസമയം, ഒട്ടുമിക്ക രാജ്യങ്ങളും ഒരേ കമ്പനിയുടെ വാക്സിന്‍ രണ്ടു ഡോസ് സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.
കോവിഡ് വാക്സിനേഷന്‍ ത്വരിതഗതിയില്‍ നടപ്പാക്കുകയാണ് സൗദി. 50 വയസിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം പിന്നിട്ടവര്‍ക്കാണ് രണ്ടാം ഡോസ് ലഭിക്കുക. അതേസമയം, പ്രായമായവരില്‍ 70%വും വാക്സിനേഷന്‍ സ്വീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 587 പ്രതിരോധ കുത്തിവെയ്പ് കേന്ദ്രങ്ങളിലായാണ് Covid Vaccination നടക്കുന്നത്.
Also Read: Hajj 2021: ഈ വർഷത്തെ ഹജ്ജിന് വേണ്ടി ലഭിച്ചത് 5.4 ലക്ഷം അപേക്ഷകൾ
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ സൗദിയില്‍ 1,312 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 13 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,743 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.02%വും മരണനിരക്ക് 1.61 ശതമാനവുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...