UAE: യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Newly Appointed Minsiters In UAE: പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്ക് ആശംസകൾ നേർന്നു

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 06:14 PM IST
  • പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ യുഎഇയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ചടങ്ങ് നടന്നത് അ​ബൂ​ദാബി അ​ൽ ബ​ഹ്​​ർ പാ​ല​സിലാണ്
UAE: യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

അബുദാബി: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ യുഎഇയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  പുതിയ മന്ത്രിമാർ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.  ചടങ്ങ് നടന്നത് അ​ബൂ​ദാബി അ​ൽ ബ​ഹ്​​ർ പാ​ല​സിലാണ്.

Also Read: പ്രവാസി നഴ്സിന്റെ ‘ഒരു മാലാഖയുടെ ഓർമ്മക്കുറിപ്പുകൾ’ ഇനി പുസ്തക സമാഹാരം

യുവജന വകുപ്പ് മന്ത്രി സുല്‍ത്താന്‍ അല്‍ നെയാദി, ധന സാമ്പത്തിക മന്ത്രാലയ ചുമതലയുള്ള ഉപപ്രധാനമന്ത്രി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ഫാദല്‍ അല്‍ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹാക് അല്‍ ഷംസി, യുഎഇ പ്രസിഡന്‍ററിന്‍റെ രാജ്യാന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് മേധാവിയായി മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി എന്നിവരും അധികാരമേറ്റു.

Also Read: Thaina Fields Death: പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാദ വെളിപ്പെടുത്തലിന് ശേഷം! 

 

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം

സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം ലഭിച്ചേക്കും. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലാണ് ഈ വർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി നൽകുന്നത്.  ഈ പദ്ധതി നടപ്പാക്കുന്നത് മതകാര്യ വകുപ്പാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള തീർത്ഥാടകർക്ക് ആതിഥ്യമരുളാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും, മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി അറിയിച്ചിട്ടുണ്ട്. 

Also Read: ശനി സ്വരാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് നൽകും ആയുരാരോഗ്യവും ഒപ്പം സമ്പത്തും!

ഇസ്‌ലാമിനേയും മുസ്‌ലിംങ്ങളേയും സേവിക്കുന്നതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിക പ്രവർത്തന മേഖലകളിലെ ആളുകളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനുമുള്ള ഭരണാധികാരികളുടെ മഹത്തായ ശ്രദ്ധയെ സ്ഥിരീകരിക്കുന്നതാണിതെന്നും മതകാര്യവകുപ്പ് മന്ത്രി അറിയിച്ചു. ഉംറ നിർവഹിക്കുന്നതിനും മദീന മസ്ജിദുന്നബവി സന്ദർശിക്കുന്നതിനും മുസ്ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുകൾ, യൂണിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ ആതിഥ്യമരുളുകയെന്നും മതകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News