Thaina Fields Death: പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാദ വെളിപ്പെടുത്തലിന് ശേഷം!

Adult Film Star Dies: തായിന മരിച്ചെന്ന വാർത്ത സത്യമാണെന്നും കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ അറിയിച്ചു.

Written by - Ajitha Kumari | Last Updated : Jan 12, 2024, 01:35 PM IST
  • പോൺ ചിത്രങ്ങളിലെ നായികയെ മരിച്ച നിലയിൽ കണ്ടെത്തി
  • 24 കാരിയായ പെറുവിയൻ താരം തായിന ഫീൽഡ്‌സിനെയാണ് സ്വന്തം വീട്ടിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
  • പെറുവിലെ അറിയപ്പെടുന്ന താരമാണ് ഇവർ
Thaina Fields Death: പോൺ താരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം വിവാദ വെളിപ്പെടുത്തലിന് ശേഷം!

ലിമ: പോൺ ചിത്രങ്ങളിലെ നായികയെ മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. 24 കാരിയായ പെറുവിയൻ താരം തായിന ഫീൽഡ്‌സിനെയാണ് സ്വന്തം വീട്ടിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പെറുവിലെ അറിയപ്പെടുന്ന താരമാണ് ഇവർ. പോൺ ഇൻഡസ്ട്രിയിൽ സ്ത്രീകളെ  ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആരോപണമുന്നയിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. 

Also Read: മിഥുൻ മാനുവൽ തോമസ് സംവിധാന ചെയ്ത എ പടങ്ങൾ; കാരണം ഇതാണ്

ഒരു സ്ത്രീ പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നത് വളരെ ബുമുട്ടുള്ള കാര്യമാണെന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. താൻ നിരവധി തവണ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും തന്നെ ജോലിക്കെടുത്തപ്പോൾ അവർക്കിഷ്ടമുള്ളത് തന്നെക്കൊണ്ട് ചെയ്യിക്കാമെന്നാണ് അവർ കരുതിയിരുന്നതെന്നും താരം നേരത്തെ പറഞ്ഞിരുന്നു.  ഇത്തരം ഗുരുതര ആരോപണങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ മരണം പോൺ ഇൻഡസ്ട്രിയെ ശരിക്കും വലച്ചിരിക്കുകയാണ്.   

Also Read: ഫെബ്രുവരിയിൽ ശുക്ര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

തായിന മരിച്ചെന്ന വാർത്ത സത്യമാണെന്നും കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്നും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ അലജന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. തായിനയുമായി സഹകരിച്ചിരുന്ന നിർമ്മാണ കമ്പനികളിലൊന്നായ മിൽക്കി പെറുവും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. പോൺ ചലച്ചിത്ര രം​ഗത്ത് താൻ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തായിന എട്ടുമാസം മുൻപാണ് പരസ്യമായി വെളിപ്പെടുത്തിയത്. തായിനയുടെ തുറന്ന് പറച്ചിൽ ഈ രം​ഗത്ത് വലിയ ചർച്ചകൾക്ക് കാരണമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News